നോട്ട് നിരോധത്തിനെതിരെ പ്രതിഷേധവുമായി റഷ്യ, കാരണം ഇതാണ്....
നോട്ട് നിരോധത്തിനെതിരെ പ്രതിഷേധവുമായി റഷ്യ, കാരണം ഇതാണ്....
പഴയ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി റഷ്യ.
പഴയ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി റഷ്യ. ഡല്‍ഹിയിലെ തങ്ങളുടെ എംബസിയുടെ പ്രവര്‍ത്തനത്തെ മോദിയുടെ നോട്ട് നിരോധം മോശമായി ബാധിച്ചുവെന്ന് റഷ്യന്‍ സ്ഥാനപതി കുറ്റപ്പെടുത്തി. വിഷയത്തില്‍ നയന്ത്രതലത്തില്‍ തന്നെ റഷ്യ പ്രതിഷേധം അറിയിച്ചു.
ഈ മാസം രണ്ടിന് വിദേശകാര്യമന്ത്രാലയത്തിന് ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ കദാക്കിന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. എംബസികള്‍ക്ക് എസ്‍ബിഐയില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപ മാത്രമായി നിജപ്പെടുത്തിയതാണ് റഷ്യയുടെ എതിര്‍പ്പിന് കാരണം. കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കാന്‍ റഷ്യന്‍ എംബസി ആലോചിക്കുന്നുണ്ട്. എംബസിയുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആഴ്ചയില്‍ 50,000 രൂപ എന്ന പരിധി അപര്യാപ്തമാണ്. ഡല്‍ഹിയിലെ ഇത്രയും വിപുലമായ എംബസിക്ക് ഈ തുച്ഛമായ തുക ഉപയോഗിച്ച് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും കദാക്കിന്‍ ചോദിക്കുന്നു. റഷ്യക്ക് പുറമെ യുക്രൈന്‍, കസാക്കിസ്ഥാന്‍, എത്യോപ്യ തുടങ്ങി രാജ്യങ്ങളുടെ എംബസികളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
Adjust Story Font
16