രാജ്യത്ത് 25ശതമാനം ആളുകള്‍ വരള്‍ച്ചയുടെ ദുരിതങ്ങളനുഭവിക്കുന്നെന്ന് കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് 25ശതമാനം ആളുകള്‍ വരള്‍ച്ചയുടെ ദുരിതങ്ങളനുഭവിക്കുന്നെന്ന് കേന്ദ്രസര്‍ക്കാര്‍
133 കോടി ജനങ്ങള്‍ വരള്‍ച്ചയുടെ പിടിയിലാണെന്നും 130 താലൂക്കുകള്‍ വരള്‍ച്ചബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അഡീഷല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹ സുപ്രീം കോടതിയെ അറിയിച്ചു.
രാജ്യത്ത് 25ശതമാനം ആളുകള്‍ വരള്‍ച്ചയുടെ ദുരിതങ്ങളനുഭവിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. 33 കോടി ജനങ്ങള്‍ വരള്‍ച്ചയുടെ പിടിയിലാണെന്നും 130 താലൂക്കുകള്‍ വരള്‍ച്ചബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അഡീഷല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹ സുപ്രീം കോടതിയെ അറിയിച്ചു.
രൂക്ഷമായ വരള്‍ച്ച നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച്ച വരുത്തിയതായി സുപ്രീം കോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ നേരിടുന്ന വരള്‍ച്ച പ്രകൃതി ദുരന്തമാണെന്നും കൂടുതല്‍ കരുതിയിരിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്.
സാമൂഹിക പ്രവര്‍ത്തകനായ യോഗേന്ദ്ര യാദവിന്റെ കീഴിലുള്ള സ്വരാജ് അഭിയാനാണ് വരള്‍ച്ച നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമാണെന്ന് കാണിച്ച് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. മഴയുടെ അളവില്‍ കുറവുണ്ടാകുമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്നും ഇത് നടപ്പായില്ലെന്നും കോടതി പറഞ്ഞു.
വരള്‍ച്ചയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിക്കാതിരുന്ന ഗുജറാത്ത് സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. വരള്‍ച്ചാ ദുരിതാശ്വാസത്തിന് കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്ന 38000 കോടി രൂപ അപര്യാപ്തമാണെന്ന് സ്വരാജ് അഭിയാന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Adjust Story Font
16