ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സംയുക്ത സമ്മേളനം ഇന്ന് ഡല്‍ഹിയില്‍
ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സംയുക്ത സമ്മേളനം ഇന്ന് ഡല്‍ഹിയില്‍
രാജ്യത്തെ നീതി നിര്‍വ്വഹണ സംവിധാനങ്ങളുടെ പ്രവര്‍ത്തനവും, വിതരണവും എങ്ങനെ കാര്യക്ഷമമാക്കാം എന്നത് സംബന്ധിച്ച ചര്‍ച്ചയാണ്
ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും, സംസ്ഥാന മുഖ്യമന്ത്രിമാരുടെയും സംയുക്ത സമ്മേളനം ഇന്ന് ഡല്‍ഹിയില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ടാക്കൂര്‍ മുഖ്യാതിഥിയായിരിക്കും. രാജ്യത്തെ നീതി നിര്‍വ്വഹണ സംവിധാനങ്ങളുടെ പ്രവര്‍ത്തനവും, വിതരണവും എങ്ങനെ കാര്യക്ഷമമാക്കാം എന്നത് സംബന്ധിച്ച ചര്‍ച്ചയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. തെരഞ്ഞെടുപ്പ് പ്രചാരണ കാലയളവായതിനാല്‍ കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുക്കുന്നില്ല എന്നാണറിയുന്നത്.
Next Story
Adjust Story Font
16