യോഗിയുടെ വാര്‍ഡില്‍ വിജയിച്ചത് മുസ്‍ലിം സ്വതന്ത്ര
യോഗിയുടെ വാര്‍ഡില്‍ വിജയിച്ചത് മുസ്‍ലിം സ്വതന്ത്ര
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വോട്ടുള്ള ഗൊരഖ്പൂരിലെ 68ആം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മുസ്‍ലിം വനിത വിജയിച്ചു.
ഉത്തര്‍ പ്രദേശില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വോട്ടുള്ള ഗൊരഖ്പൂരിലെ 68ആം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മുസ്‍ലിം വനിത വിജയിച്ചു. 68കാരിയായ നദീറ ഖാത്തൂണ്‍ ആണ് വിജയിച്ചത്. യോഗിയുടെ അയല്‍വാസിയാണ് നദീറ.
483 വോട്ടിനാണ് നദീറ ബിജെപി സ്ഥാനാര്‍ഥിയായ മായ ത്രിപാഠിയെ തോല്‍പിച്ചത്. 2006ലും 2012ലും ബിജെപിയാണ് ഈ വാര്‍ഡില്‍ വിജയിച്ചത്. 2012ല്‍ നദീറയുടെ മകന്‍ ഈ വാര്‍ഡില്‍ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. യോഗി ആദിത്യനാഥ് മുഖ്യ പുരോഹിതനായ ഗോരഖ്നാഥ് ക്ഷേത്രം ഇവിടെയാണുള്ളത്. 1998 മുതല്‍ അഞ്ച് തവണ യോഗി ആദിത്യനാഥ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതും ഗൊരഖ്പൂരില്‍ നിന്നാണ്.
തന്‍റെ വാര്‍ഡില്‍ 100 ശതമാനം സാക്ഷരത കൈവരിക്കുക എന്നതാണ് ആദ്യ ലക്ഷ്യമെന്ന് നദീറ പറഞ്ഞു. വികസനമില്ലായ്മ, മാലിന്യപ്രശ്നം, തകര്‍ന്ന റോഡുകള്‍ എന്നിവയെല്ലാമാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്ന് നദീറയുടെ മകന്‍ വിലയിരുത്തി.
Adjust Story Font
16