കറന്‍സി ക്ഷാമം 5 ദിവസം കൂടി തുടരും

കറന്‍സി ക്ഷാമം 5 ദിവസം കൂടി തുടരും
ബാങ്ക് തട്ടിപ്പുകള്‍ ജനങ്ങളുടെ ബാങ്കിങ് മേഖലയിലെ ആത്മവിശ്വാസം തകര്‍ത്തെന്നും കറന്‍സി ക്ഷാമത്തിന് കാരണക്കാരന്‍ മോദിയാണെന്നും കോണ്‍ഗ്രസ്
ഉത്തരേന്ത്യന്‍ എടിഎമ്മുകളിലെ കറന്‍സി ക്ഷാമം 5 ദിവസം കൂടി തുടര്‍ന്നേക്കും. ഗ്രാമീണ മേഖലകളില്‍ ഇപ്പോഴും എടിഎമ്മുകള്‍ കാലിയാണ്. സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
80 ശതമാനം എടിഎമ്മുകളും ഇന്നത്തോടെ പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്. ഇതൊരു താല്‍ക്കാലിക പ്രശ്നമാണെന്നും കറന്‍സി ക്ഷാമമില്ലെന്നും ആവര്‍ത്തിക്കുന്നു. 500 രൂപ നോട്ടുകളുടെ അച്ചടി 5 മടങ്ങ് വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ധനമന്ത്രാലത്തിന്റെ നേതൃത്വത്തില്‍ പ്രശ്ന പരിഹാരശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ എസ്‍ബിഐ പുറത്തുവിട്ട കണക്കുകളും സര്‍ക്കാര്‍ പ്രതികരണവും വൈരുധ്യമുള്ളതാണ്.
70,000 കോടി രൂപയുടെ കുറവ് സര്‍ക്കുലേഷനില്‍ ഉണ്ടെന്ന് എസ്‍ബിഐ പറയുന്നു. എടിഎമ്മില്‍ നിന്നും പിന്‍വലിച്ച രൂപയില്‍ 17-18 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പകുതിയില്‍ ഉണ്ടായത് 12.2 ശതമാനത്തിന്റെ വര്‍ധനവാണെന്നും എസ്‍ബിഐ വ്യക്തമാക്കുന്നു.
അതേസമയം കേന്ദ്രത്തിനെതിരെ ശക്തമായ വിമര്‍ശമാണ് പ്രതിപക്ഷം തുടരുന്നത്. ബാങ്ക് തട്ടിപ്പുകള്‍ ജനങ്ങളുടെ ബാങ്കിങ് മേഖലയിലെ ആത്മവിശ്വാസം തകര്‍ത്തെന്നും കറന്‍സി ക്ഷാമത്തിന് കാരണക്കാരന്‍ മോദിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാര്‍ പറയുന്നു താല്‍ക്കാലിക പ്രശ്നമാണെന്ന്. അതെ നിങ്ങളുടെ സര്‍ക്കാരും താല്‍ക്കാലികമാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പരിഹസിച്ചു.
2000 രൂപ നോട്ടുകള്‍ ഉപകാരപ്പെട്ടത് പൂഴ്ത്തിവെപ്പുകാര്‍ക്കാണെന്നും നോട്ട് പിന്‍വലിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Adjust Story Font
16