ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തില്‍ തീരുമാനമായില്ല
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തില്‍ തീരുമാനമായില്ല
ചൈനക്ക് പുറമെ ഇന്ത്യയുടെ അംഗത്വ അപേക്ഷയെ കൂടൂതല്‍ രാജ്യങ്ങള്‍ എതിര്‍ത്തതാണ് പ്രവേശനത്തിന് വിലങ്ങു തടിയായത്.
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം അനിശ്ചിതത്വത്തില്‍ തീരുമാനമാകാതെ എന്‍.എസ്.ജി പ്ലീനറി യോഗം സോളില്‍ അവസാനിച്ചു. ചൈന, ബ്രസീല്‍, തുര്‍ക്കി, അയര്‍ലാന്‍റ്, തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമെ കാനഡയും ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ത്തു. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത കാരണം ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്. ഇതോടെ ഈ വര്‍ഷം ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ലഭിക്കില്ലെന്ന് ഉറപ്പായി.
ഇന്നലെ ചേര്‍ന്ന എന്‍.എസ്.ജി പ്രത്യേക യോഗത്തില്‍ ഉയര്‍ന്ന എതിര്‍പ്പുകള്‍ തന്നെ ഇന്ത്യന്‍ അംഗത്വത്തിന്‍റെ സാധ്യത ഏതാണ്ട് അടച്ചിരുന്നു. ചൈനക്ക് പുറമെ, ബ്രസീല്‍, തുര്‍ക്കി, അയര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്നലെ എതിര്‍പ്പ് ഉയര്‍ത്തത്. ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടില്ല എന്ന കാരണമാണ് എതിര്‍ത്ത രാജ്യങ്ങള്‍ പ്രധാനമായും ഉന്നയിച്ചത്. ഇന്നത്തെ പ്ലീനറി സെഷനിലും ചര്‍ച്ച തുടര്‍ന്നെങ്കിലും അനുകൂല തീരമാനത്തിനുള്ള സമവായം രൂപപ്പെട്ടില്ല. ഇന്നലെ എതിര്‍പ്പ് പ്രകടിപ്പിച്ച ബ്രസീല്‍ നിലപാടില്‍ അല്‍പം അയവ് വരുത്തി. ഇന്ത്യന്‍ അംഗത്വത്തെ എതിര്‍ക്കുന്നില്ലെന്നും, എന്നാല്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നതിന് പൊതു മാനദണ്ഡങ്ങള്‍ കൊണ്ട് വരണമെന്ന് ബ്രസീല്‍ ആവശ്യപ്പെട്ടു. എന്നാല്‍ പുതുതായി കാനഡ ഇന്ന് എതിര്‍പ്പ് ഉയര്‍ത്തി. ഇന്ത്യന്‍ അപേക്ഷയില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തുന്ന കാര്യം പോലും യോഗത്തില്‍ തീരുമാനമായില്ല. ഇനി അടുത്ത വര്‍ഷം ചേരുന്ന പ്ലീനറി യോഗത്തില്‍ മാത്രമേ ഇന്ത്യന്‍ അപേക്ഷ ചര്‍ച്ചക്ക് വരികയുള്ളൂ. ഇതോടെ ഈ വര്‍ഷം ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ലഭിക്കില്ലെന്ന് ഉറപ്പായി. എന്‍.എസ്.ജി പ്രവേശത്തിന് മോദി സര്‍ക്കാര്‍ സമീപകാലത്ത് നടത്തിയ നയതന്ത്ര നീക്കളെല്ലാം വൃഥാവിലുമായി.
Adjust Story Font
16