Quantcast

മാധ്യമങ്ങള്‍ ഭരണകൂടത്തിന് വിടുവേല ചെയ്യരുതെന്ന് യെച്ചൂരി

MediaOne Logo

Subin

  • Published:

    6 May 2018 5:33 AM GMT

മാധ്യമങ്ങള്‍ ഭരണകൂടത്തിന് വിടുവേല ചെയ്യരുതെന്ന് യെച്ചൂരി
X

മാധ്യമങ്ങള്‍ ഭരണകൂടത്തിന് വിടുവേല ചെയ്യരുതെന്ന് യെച്ചൂരി

രാജാവിനെക്കാള്‍ രാജഭക്തി കാട്ടുന്നതിന് പകരം, സത്യവും കള്ളവും ജനങ്ങള്‍ക്ക് വേര്‍തിരിച്ചുനല്‍കുന്ന ഫിഫ്ത്ത് എസ്റ്റേറ്റായി മാധ്യമങ്ങള്‍ നിലകൊള്ളണമെന്ന് യെച്ചൂരി പറഞ്ഞു.

മാധ്യമങ്ങള്‍ ഭരണകൂടത്തിന് വിടുവേല ചെയ്യരുതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണകൂടത്തിനെതിരെ പൊരുതാന്‍ ജനങ്ങളെ ശക്തിപ്പെടുത്തുകയാണ് മാധ്യമ ധര്‍മ്മമെന്നും യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ എന്‍ രാമചന്ദ്രന്‍റെ പേരിലുള്ള പുരസ്കാര ദാനച്ചടങ്ങാണ് മാധ്യമ വിമര്‍ശത്തിന്‍റെ വേദിയായത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പുത്തന്‍ ദേശീയവാദമാണ് നിലവില്‍ ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്നതെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. രാജാവിനെക്കാള്‍ രാജഭക്തി കാട്ടുന്നതിന് പകരം, സത്യവും കള്ളവും ജനങ്ങള്‍ക്ക് വേര്‍തിരിച്ചുനല്‍കുന്ന ഫിഫ്ത്ത് എസ്റ്റേറ്റായി മാധ്യമങ്ങള്‍ നിലകൊള്ളണമെന്ന് യെച്ചൂരി പറഞ്ഞു.

കോടതി വിധികളെപ്പോലും സ്വാധീനിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

TAGS :

Next Story