ദേവഗൌഡ സത്യഗ്രഹം നടത്തുന്നു
ദേവഗൌഡ സത്യഗ്രഹം നടത്തുന്നു
സുപ്രീംകോടതി വിധി കര്‍ണാടകക്കുള്ള മരണവാറണ്ടാണെന്ന് ദേവഗൌഡ ആരോപിച്ചു.
കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണ്ണാടക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച് ഡി ദേവഗൌഡ സത്യഗ്രഹം ആരംഭിച്ചു. കര്‍ണ്ണാടക നിയമസഭയായ വിധാന്‍ സൌധക്ക് മുന്നിലാണ് സത്യഗ്രഹം. നദീജല തര്‍ക്കത്തിലെ സുപ്രീം കോടതി വിധി കര്‍ണ്ണാടകക്കുള്ള മരണ വാറണ്ടാണെന്ന് ദേവഗൌഡ പറഞ്ഞു
രാവിലെ പതിനൊന്നോടെയാണ് സത്യഗ്രഹം ആരംഭിച്ചത്. സത്യഗ്രഹത്തിന് മുന്നോടിയായി വിധാന്‍ സൌധക്ക് മുന്‍പിലെ മഹാത്മ ഗാന്ധിയുടെയും ബി ആര്‍ അംബേദ്ക്കറുടെയും പ്രതിമയില്‍ ദേവഗൌഡപുഷ്പാര്‍ച്ചന നടത്തി. ആവശ്യത്തിന് വെള്ളമില്ലാതെ കര്‍ണ്ണാടകം ബുദ്ധിമുട്ടുന്പോള്‍ തമിഴ് നാടിന് വെള്ളം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് അംഗീകരിക്കാനാവില്ല. ഒക്ടോബര്‍ ആറ് വരെ സെക്കണ്ടില്‍ ആറായിരം ഘനയടി വെള്ളം തമിഴ് നാടിന് നല്‍കണമെന്ന ഉത്തരവ് കര്‍ണ്ണാടകക്കുള്ള മരണ വാറണ്ടാണ്.
കര്‍ണ്ണാടയിലേയും തമിഴ്നാട്ടിലേയും റിസര്‍വോയറുകളിലെ വെള്ളത്തിന്‍റെ ലഭ്യത സംബന്ധിച്ച് വിദഗ്ധ സമിതി പരിശോധിക്കണമെന്ന് ദേവഗൌഡ ആവശ്യപ്പെട്ടു. സുപ്രീം കോടതി ഉത്തരവില്‍ വൈകാരികമായി പ്രതികരിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Adjust Story Font
16