നജീബ് അഹമ്മദിനായുള്ള കാമ്പസിനകത്തെ തെരച്ചില്‍ ഇന്നും തുടര്‍ന്നേക്കും
നജീബ് അഹമ്മദിനായുള്ള കാമ്പസിനകത്തെ തെരച്ചില്‍ ഇന്നും തുടര്‍ന്നേക്കും
നജീബിനെ കാണാതായതില്‍ മാതാവ് ഫാത്തിമ നഫീസ നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
കാണാതായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹമ്മദിനായുള്ള കാമ്പസിനകത്തെ തെരച്ചില്‍ ഇന്നും തുടര്‍ന്നേക്കും. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തുന്നത്. നജീബിനെ കാണാതായതില്‍ മാതാവ് ഫാത്തിമ നഫീസ നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ABVP പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ നജീബിനെ ഒക്ടോബര്‍ 15 മുതലാണ് കാണാതായത്. അന്ന് മുതല്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു കാമ്പസിനകത്തെ തെരച്ചില്‍. നജീബിനെ കാണാതായി മണിക്കൂറുകള്‍ക്കകം കുടുംബം പരാതി നല്‍കിയിട്ടും അന്വേഷണ ഊര്‍ജിതമാക്കാനോ കാമ്പസിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനോ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനോ പൊലീസ് തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് നജീബിന്‍റെ മാതാവ് ഫാത്തിമ നഫീസ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
കേസ് പരിഗണിച്ച കോടതി രണ്ട് മാസം പിന്നിട്ടിട്ടും ഒരു തെളിവു പോലും കണ്ടെത്താനാകാത്തതില്‍ പൊലീസിനെ വിമര്‍ശിച്ചിരുന്നു. അതിന്‍റെ തുടര്‍ച്ചയായാണ് നിലവിലെ തെരച്ചില്‍. പൊലീസ് നായയുടെ സഹായത്തോടെ നജീബിന്‍റെ മുറി, ഹോസ്റ്റല്‍, ക്ലാസ് റൂം, കാമ്പസിലെ ഉള്‍പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് തെരച്ചില്‍ നടത്തുന്നത്‍. കേസ് അന്വേഷിക്കുന്നതിലെ പൊലീസ് അനാസ്ഥക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നതിനിടയിലാണ് പുതിയ നീക്കം.
Adjust Story Font
16