അനുവാദമില്ലാതെ വെള്ളം കുടിച്ചതിന് യുവാവിനെ ട്രെയിനില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
അനുവാദമില്ലാതെ വെള്ളം കുടിച്ചതിന് യുവാവിനെ ട്രെയിനില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
ട്രെയിനില്‍ സഹയാത്രികരുടെ കുപ്പിയില്‍ നിന്ന് അനുമതിയില്ലാതെ വെള്ളം കുടിച്ച യുവാവിനെ ട്രെയിനിന്റെ ജനലില്‍ കെട്ടിയിട്ട് ക്രുരമായി മര്‍ദ്ദിച്ചു.
ട്രെയിനില്‍ സഹയാത്രികരുടെ കുപ്പിയില്‍ നിന്ന് അനുമതിയില്ലാതെ വെള്ളം കുടിച്ച യുവാവിനെ ട്രെയിനിന്റെ ജനലില്‍ കെട്ടിയിട്ട് ക്രുരമായി മര്‍ദ്ദിച്ചു. പാറ്റ്‌ന ലോക്മാന്യ-ടെര്‍മിനസ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലാണ് ദാരുണ സംഭവം. സഹയാത്രികരാണ് ഇയാളെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിനിന്റെ ജനലില്‍ കെട്ടിയിട്ട യുവാവിനെ ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോഴും അഴിച്ച് വിട്ടിരുന്നില്ല. ട്രയിന്‍ ഓടിത്തുടങ്ങി നാല് മണിക്കൂര്‍ ശേഷമാണ് ഇയാളെ അഴിച്ചുവിട്ടത്.
പാറ്റ്‌ന ലോക്മാന്യ-ടെര്‍മിനസ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന സുമിത് എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. മുംബൈയിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു സുമിത്. ദാഹം സഹിക്കാന്‍ വയ്യാതെ തന്റെ തൊട്ടടുത്തിരുന്ന യാത്രക്കാരുടെ കുപ്പിയില്‍ നിന്ന് അനുവാദമില്ലാതെ വെള്ളം കുടിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. അനുവാദമില്ലാതെ വെള്ളം കുടിച്ചതിന് യാത്രക്കാരായ മൂന്ന് യുവാക്കള്‍ സുമിത്തിനെ രൂക്ഷമായ ഭാഷയില്‍ തെറിവിളിക്കുകയും പിന്നീട് അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ച ശേഷം ഇയാളെ വലിച്ചിഴച്ച് പുറത്തെത്തിച്ച് വസ്ത്രം ഊരി ട്രെയിനിന്റെ ജനലില്‍ കെട്ടിയിട്ട് ബെല്‍റ്റുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.
ഇട്ടാര്‍സി സ്റ്റേഷനിലെത്തിയപ്പോള്‍ വണ്ടിയുടെ പുറത്ത് ഒരാളെ കെട്ടിയിട്ടിരിക്കുന്നത് കണ്ട് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവര്‍ ബഹളമുണ്ടാക്കുകയും ഇയാളെ രക്ഷിക്കുകയുമായിരുന്നു. നേരത്തെ സുമിത്തിനെ മര്‍ദ്ദിച്ചവര്‍ പുറത്തിറങ്ങി വീണ്ടും ഇയാളെ അക്രമിച്ചു. ഇവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാറ്റ്‌ന സ്വദേശികളായ അക്രമകാരികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Adjust Story Font
16