ട്രംപ് ചെയ്തതുപോലെ ഇന്ത്യയിലും മുസ്‍ലിം കുടിയേറ്റ നിരോധം വേണം: യോഗി ആദിത്യനാഥ്
ട്രംപ് ചെയ്തതുപോലെ ഇന്ത്യയിലും മുസ്‍ലിം കുടിയേറ്റ നിരോധം വേണം: യോഗി ആദിത്യനാഥ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം കുടിയേറ്റ നിരോധനത്തെ പ്രശംസിച്ച് ബിജെപി എംപി യോഗി ആദിത്യനാഥ് രംഗത്ത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം കുടിയേറ്റ നിരോധനത്തെ പ്രശംസിച്ച് ബിജെപി എംപി യോഗി ആദിത്യനാഥ് രംഗത്ത്. ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഇത്തരത്തിലുള്ള വിലക്ക് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബുലന്ദസറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഏഴ് മുസ്‍ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ കുടിയേറുന്നത് തടഞ്ഞുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവിനെയാണ് യോഗി ആദിത്യനാഥ് പ്രശംസിച്ചത്. ഉത്തര്‍ പ്രദേശിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ മൂന്ന് പതിറ്റാണ്ടു മുന്‍പത്തെ കശ്മീര്‍ താഴ്‍വരയ്ക്ക് സമാനമാണ്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് പലായനം ചെയ്യേണ്ടിവന്നതു പോലെ മുസഫര്‍ നഗര്‍, ബാഗ്പട്, മീററ്റ്, ഗാസിയാബാദ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് ഓടിപ്പോവേണ്ട സാഹചര്യമാണുള്ളത്. ഉത്തര്‍ പ്രദേശ് മറ്റൊരു കശ്മീരാകുന്നത് ബിജെപിക്ക് അനുവദിക്കാന്‍ കഴിയില്ലെന്നും ആദിത്യനാഥ് പറഞ്ഞു.
വോട്ടിന് വേണ്ടി ജാതിയെയും മതത്തെയും ഉപയോഗിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് യോഗി ആദിത്യനാഥ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
Adjust Story Font
16