യുപി നിയമസഭ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു
യുപി നിയമസഭ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു
15 ജില്ലകളിലെ 73 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 62 ശതമാനം പൊളിങാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടം പൊതുവെ സമാധാനപരമായിരുന്നു.....
ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 15 ജില്ലകളിലെ 73 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 62 ശതമാനം പൊളിങാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടം പൊതുവെ സമാധാനപരമായിരുന്നു. സര്‍ദാനമണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ സോംഭാരതിയുടെ സഹോദരനെ ആയുധങ്ങളുമായി പൊളിങ് സ്റ്റേഷന് സമീപത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഷാംലി ജില്ലകളില്‍ ഉയര്‍ന്ന പൊളിങാണ് രേഖപ്പെടുത്തി. 838 സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ചെറിയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയാല്‍ പൊതുവെ സമാധാനപരമായിരുന്നു. വോട്ടെടുപ്പ് ദിവസം പ്രചാരണം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് നോയിഡ മണ്ഡലത്തിലെ എസ്പി ബിഎസ്പി സ്ഥാനാര്‍ഥികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു. ബിജെപിയും ബിഎസ്പിയും മുഴുവന്‍ സീറ്റുകളിലും മത്സരിക്കുന്പോള്‍ എസ്പി 51 സീറ്റിലും കോണ്‍ഗ്രസ് 24 സീറ്റിലുമാണ് മത്സരിച്ചത്.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ മകന്‍ പങ്കജ് സിങ് , ബിജെപി നേതാവ് സംഗീത് സോം, ബിജെപി മുന്‍ സംസ്ഥാനഅധ്യക്ഷന്‍ ലക്ഷ്മികാന്ത് വാജ്പേയി എന്നിവരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍. കലാപബാധിത മേഖലകളില്‍ കൂടുതല്‍ സുരക്ഷസേനയെ നിയോഗിച്ചിരുന്നു. ആദ്യഘട്ട പൊളിങ് നടക്കുന്ന മേഖലയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും 24 സീറ്റുകള്‍ വീതവും ബിജെപി പതിനൊന്നും സീറ്റുകളാണ് നേടിയത്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ മേഖലയിലെ 11 സീറ്റുകളും നേടിയ ബിജെപി 68 നിയമസഭ സീറ്റുകളില്‍ ഭൂരിപക്ഷം നേടിയിരുന്നു.
Adjust Story Font
16