Quantcast

ഈ സ്കൂളിലെ കുട്ടികള്‍‌ രണ്ട് കൈ കൊണ്ടും എഴുതും

MediaOne Logo

Jaisy

  • Published:

    7 May 2018 9:26 PM GMT

ഈ സ്കൂളിലെ കുട്ടികള്‍‌ രണ്ട് കൈ കൊണ്ടും എഴുതും
X

ഈ സ്കൂളിലെ കുട്ടികള്‍‌ രണ്ട് കൈ കൊണ്ടും എഴുതും

ബിസാരെ സ്കൂളിലെ വിദ്യാര്‍ഥികളാണ് ഈ അത്ഭുത പ്രതിഭകള്‍

പരീക്ഷയുടെ അവസാന സമയം തോന്നാറില്ലേ രണ്ട് കൈ കൊണ്ടും എഴുതാന്‍ സാധിച്ചിരുന്നെങ്കിലെന്ന്. ഒന്ന് ശ്രമിച്ച് നോക്കിയാലും സാധിക്കില്ല. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ, ഓപ്ര വിന്‍ഫ്രി, ടോം ക്രൂയിസ് എന്നിവര്‍ ഈ കഴിവുള്ളവരാണ്. വേണ്ടി വന്നാല്‍ രണ്ട് കൈ കൊണ്ടും പേന പിടിക്കാന്‍ കഴിവുള്ളവര്‍. എന്നാല്‍ ഒരു സംസ്ഥാനത്തിലെ 300 പേരും ഈ കഴിവുള്ളവരാണെങ്കിലോ..അതിശയം തന്നെയല്ലേ. എന്തായാലും ആ ക്രഡിറ്റ് ഇന്ത്യന്‍ സംസ്ഥാനമായ മധ്യപ്രദേശിനുള്ളതാണ്. മധ്യപ്രദേശിലെ 300 സ്കൂള്‍ വിദ്യാര്‍ഥികള്‍ രണ്ട് കൈ കൊണ്ടും എഴുതാന്‍ കഴിവുള്ളവരാണ്.

ബിസാരെ സ്കൂളിലെ വിദ്യാര്‍ഥികളാണ് ഈ അത്ഭുത പ്രതിഭകള്‍. ഇവരില്‍ ചിലര്‍ക്ക് ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഭാഷകളിലും എഴുതാനു അറിയാം. ഇവിടുത്തെ കുട്ടികള്‍ക്ക് ദിവസവും കയ്യക്ഷരം നന്നാക്കാനുള്ള പരിശീലനവും നല്‍കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ പ്രസിഡന്റായ ഡോ. രാജേന്ദ്ര പ്രസാദിന്റെ ഓര്‍മ്മക്കായി ഗ്രാമവാസിയായ ഒരു പട്ടാളക്കാരന്‍ 1999ല്‍ സ്ഥാപിച്ചതാണ് ബിസാരെ സ്കൂള്‍. സിഗ്രുലി ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ വിദ്യാര്‍ഥികളുടെ കഴിവ് കണ്ടറിഞ്ഞ് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ രണ്ട് വര്‍ഷം മുന്‍പ് സ്കൂള്‍ സന്ദര്‍ശിച്ചിരുന്നു.

TAGS :

Next Story