രാജ്യസഭയിലേക്ക് മത്സരിക്കാൻ തടസമില്ല; പക്ഷേ കീഴ്വഴക്കം തെറ്റിക്കില്ല: യച്ചൂരി
രാജ്യസഭയിലേക്ക് മത്സരിക്കാൻ തടസമില്ല; പക്ഷേ കീഴ്വഴക്കം തെറ്റിക്കില്ല: യച്ചൂരി
രാജ്യസഭയിലേക്ക് മൂന്നാമതും മത്സരിക്കാൻ ഭരണഘടനാപരമായി തടസമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
രാജ്യസഭയിലേക്ക് മൂന്നാമതും മത്സരിക്കാൻ ഭരണഘടനാപരമായി തടസമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാൽ ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടി കീഴ്വഴക്കം തെറ്റിക്കില്ല. വർഗ്ഗീയതയ്ക്കെതിരെ സിപിഐ മുന്നോട്ടുവെക്കുന്ന മതേതര ജനാധിപത്യ വിശാലസഖ്യം സിപിഎമ്മിന്‍റേയും കാഴ്ച്ചപ്പാടാണ്. കോൺഗ്രസുമായി ബംഗാളിലുള്ളത് പ്രാദേശിക നീക്കുപോക്ക് മാത്രമാണെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.
ഹരിയാന സർക്കാർ മെയ്ദിനം വിശ്വകർമദിനമായി ആചരിക്കുന്നത് വർഗ്ഗീയതയെ പ്രചരിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും യെച്ചൂരി വിമര്‍ശിച്ചു.
Next Story
Adjust Story Font
16