തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെയും ഭരണത്തെയും കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ ദിനകരന്‍ പക്ഷത്തിന് സാധിച്ചിട്ടുണ്ട്.
തമിഴ് നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരുന്നു. ദിനകരന്‍ ശക്തിയാര്‍ജിക്കുമ്പോള്‍ അവിശ്വാസമെന്ന ആവശ്യവുമായി ഡിഎംകെ ഇന്ന് ഗവര്‍ണറെ കാണും. ഇക്കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെയും ഭരണത്തെയും കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ ദിനകരന്‍ പക്ഷത്തിന് സാധിച്ചിട്ടുണ്ട്. 19 എംഎല്‍എമാരുമായി തുടങ്ങിയ ദിനകരന്റെ കളി ഇപ്പോള്‍ 21 ല്‍ എത്തി നില്‍ക്കുന്നു. കൂടാതെ മൂന്ന് സ്വതന്ത്ര എംഎല്‍എ മാരുടെ പിന്തുണ കൂടി ദിനകരനുണ്ട്. ഭരണമല്ല മുഖ്യമന്ത്രിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ദിനകരന്‍ ഇന്നലെയും ആവര്‍ത്തിച്ചു. വിപ്പ് ലംഘിച്ച എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയ ചീഫ് വിപ്പ് എസ്.രാജേന്ദ്രനെ ദിനകരന്‍ ഇന്നലെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കി. സ്പീക്കര്‍ നല്‍കിയ നോട്ടീസിന് പോണ്ടിച്ചേരിയിലെ റിസോര്‍ട്ടില്‍ കഴിയുന്ന എം എല്‍ എ മാര്‍ ഇനിയും മറുപടി നല്‍കിയിട്ടുമില്ല.
പൊതുവേദികളിലൊന്നും പ്രതികരണവുമായി മുഖ്യമന്ത്രി പളനി സ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും രംഗത്ത് വന്നിട്ടില്ല.എന്നാല്‍ എല്ലാ ദിവസവും ഇരു വിഭാഗങ്ങളും യോഗങ്ങള്‍ ചേരുന്നുണ്ട്. അവിശ്വാസ പ്രമേയത്തിന് കത്ത് നല്‍കിയ ഡിഎംകെ ഇന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കാണും. മഹാരാഷ്ട്രയിലായിരുന്ന ഗവര്‍ണര്‍ ഇന്നലെ ചെന്നൈയില്‍ എത്തിയിട്ടുണ്ട്.
Adjust Story Font
16