Quantcast

എംപിമാരുടെ ശമ്പളവും അലവന്‍സും വര്‍‌ധിപ്പിക്കുന്നു

MediaOne Logo

admin

  • Published:

    7 May 2018 4:53 PM GMT

എംപിമാരുടെ ശമ്പളവും അലവന്‍സും വര്‍‌ധിപ്പിക്കുന്നു
X

എംപിമാരുടെ ശമ്പളവും അലവന്‍സും വര്‍‌ധിപ്പിക്കുന്നു

എംപിമാരുടെ ശമ്പളവും, അലവന്‍സും നൂറ് ശതമാനം വര്‍‌ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

എംപിമാരുടെ ശമ്പളവും, അലവന്‍സും നൂറ് ശതമാനം വര്‍‌ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ബിജെപി നേതാവ് യോഗി ആദിത്യനാഥ് അധ്യക്ഷനായ പാര്‍ലമെന്ററി കമ്മറ്റിയുടെ ശിപാര്‍ശകള്‍ അംഗീകരിച്ചാണ് കേന്ദ്രത്തിന്റെ തീരുമാനം. ശിപാര്‍ശകളില്‍ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണകൂടി ആയതോടെ, ശമ്പളം വര്‍ധന നിര്‍ദേശിക്കുന്ന ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.
എംപിമാരുടെ മാസ വേതനം, 50000ല്‍ നിന്ന് ഒരു ലക്ഷമാക്കിയും, മണ്ഡല അലവന്‍സ് 45000ല്‍ നിന്ന് 90000 മാക്കി വര്‍ധിപ്പിക്കാനുമാണ്, ഇതു സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ലമെന്ററി കമ്മറ്റിയുടെ ശിപാര്‍ശ. ബിജെപിയുടെ വിവാദ എം പി യോഗി ആദിത്യനാഥാണ് കമ്മറ്റിയുടെ ചെയര്‍മാന്‍. ശിപാര്‍ശകള്‍ അംഗീകരിക്കപ്പെട്ടാല്‍ ഒരു മാസം എംപിമാര്‍ക്ക് ലഭിക്കുന്ന തുക 1,40,000 നിന്ന് 2,80000 ആയി ഉയരും.

മുന്‍ എംപിമാര്‍ക്കുള്ള പെന്‍ഷന്‍ തുകയില്‍ 75 ശതമാനത്തിന്റെ വര്‍ദ്ധനവും, എംപിമാരുടെ ശമ്പളത്തില്‍ കാലക്രമേണ പുതുക്കി നിശ്ചയിക്കണമെന്നും യോഗി ആദിത്യനാഥിന്‍റെ കമ്മറ്റി ശിപാര്‍ശ ചെയ്യുന്നു. ശിപാര്‍ശ നടപ്പിലാക്കുനുള്ള തീരുമാനം നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടുവെങ്കിലും എതിര്‍പ്പുമായി ഇടത് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും, എസിപിയുടെ നരേഷ് അഗര്‍വാളും റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഈ സാഹചര്യത്തില്‍ ശിപാര്‍ശകള്‍ അംഗീകരിച്ച്, ശമ്പളവും അലവന്‍സും വര്‍ദ്ധിപ്പിക്കാനുള്ള ബില്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട കാബിനറ്റ് നോട്ടോ, അഭിപ്രായമറിയിക്കാന്‍ കാബിനറ്റ് മന്ത്രിമാര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story