നാവികരുടെ മോചനം: ഇറ്റലിയുടെ പ്രചരണത്തിനെതിരെ ഇന്ത്യ
നാവികരുടെ മോചനം: ഇറ്റലിയുടെ പ്രചരണത്തിനെതിരെ ഇന്ത്യ
കടല്‍ക്കൊലക്കേസ് വിചാരണ സംബന്ധിച്ചുള്ള പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്റെ ഉത്തരവില്‍ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം ദുഷ്‍പ്രചരണം നടത്തുന്നതായി ഇന്ത്യന്‍ വിദേശകാര്യന്ത്രാലയം.
കടല്‍ക്കൊലക്കേസ് വിചാരണ സംബന്ധിച്ചുള്ള പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്റെ ഉത്തരവില്‍ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം ദുഷ്‍പ്രചരണം നടത്തുന്നതായി ഇന്ത്യന്‍ വിദേശകാര്യന്ത്രാലയം. നാവികരുടെ മോചനവും ജാമ്യവും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും സുപ്രീം കോടതിയെ സമീപിക്കണമെന്നുമാണ് ട്രിബ്യൂണല്‍ ഉത്തരവിലുള്ളതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കേസില്‍ നാല് വര്‍ഷമായി ഇന്ത്യയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികന്‍ സാല്‍വതോറെ ഗിറോണിനെ ഇറ്റയിലേക്കയക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടതായി ഇന്നലെ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
2012ലെ കടല്‍ക്കൊലക്കേസിനെ തുടര്‍ന്ന് നിലവില്‍ ഇന്ത്യയില്‍ കഴിയുന്ന ഇറ്റാലിന്‍ നാവികനായ സാല്‍വതോറെ ഗിറോണിനെ ഇറ്റയിലേക്കയക്കണമെന്ന് നെതര്‍ലന്‍ഡ്സിലെ ഹേഗിലുള്ള പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്റെ ഉത്തരവുണ്ടെന്നാണ് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയത്. ഇത് നിഷേധിച്ചാണ് ഇന്ത്യ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നാവികരുടെ മോചനവും ജാമ്യവും സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. ഇക്കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും സുപ്രീം കോടതി സമീപിക്കണമെന്നാണ് ട്രിബ്യൂണല്‍ വ്യക്തമാക്കിയിട്ടുള്ളതെന്നാണ് വിദേശകാര്യമന്ത്രാലത്തിന്റെ വിശദീകരണം. ട്രിബ്യൂണല്‍ ഉത്തരവിലൂടെ ഇന്ത്യയുടെ നിലപാടും വാദവും അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സംഭവം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലായതിനാല്‍ വിചാരണ നടക്കേണ്ടത് ഇവിടെയാണെന്നടക്കമുള്ളതാണ് ഇന്ത്യയുടെ നിലപാട്.
2012 ലാണ് കേരളതീരത്തുവെച്ച് ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്സിയില്‍ നിന്നുള്ള നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്.
തുടര്‍ന്ന് ഇറ്റാലിയന്‍ നാവികരായ സാല്‍വതോറെ ഗിറോണും മാര്‍സി മിലാനോ ലാത്തോറും അറസ്റ്റിലായി, ഇന്ത്യയില് ജാമ്യത്തില് കഴിയുകയായിരുന്നു.
ഇതില്‍ മാര്‍സി മിലാനോ ലാത്തോറയെ കഴിഞ്ഞ ജൂണില്‍ ചികിസ്തക്കായി ഇറ്റലിയിലേക്ക് പോകാന് ഇന്ത്യ അനുവദിച്ചു.
എന്നാല് സാല്‍വതോറെ ഗിറോണിനെ വിട്ടയക്കാന് തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് ഇറ്റലി കേസില്‍ വിചാരണ നടക്കുന്ന ഹേഗിലെ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനെ സമീപിച്ചത്.
Adjust Story Font
16