Quantcast

ഈ ചിത്രങ്ങളില്‍ കാണാം ലൈംഗിക ന്യൂനപക്ഷങ്ങളുടെ രണ്ട് മനസുകളെ

MediaOne Logo

admin

  • Published:

    7 May 2018 11:16 AM GMT

ഈ ചിത്രങ്ങളില്‍ കാണാം ലൈംഗിക ന്യൂനപക്ഷങ്ങളുടെ രണ്ട് മനസുകളെ
X

ഈ ചിത്രങ്ങളില്‍ കാണാം ലൈംഗിക ന്യൂനപക്ഷങ്ങളുടെ രണ്ട് മനസുകളെ

കൊല്‍ക്കൊത്തയിലുള്ള അമിത് ബിറ്റോ ദേവ് എന്ന ഫാഷന്‍ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്

എന്നും മാറി നില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍. വിദ്യാഭ്യാസമോ സാമൂഹ്യ പദവിയോ ഒന്നും അവര്‍ക്ക് അതിന് സഹായമാകാറില്ല. സമൂഹം പരിഹാസത്തോടെ മാത്രം നോക്കുന്ന അവര്‍ ജീവിക്കുന്നത് തന്നെ രണ്ട് വ്യക്തിത്വങ്ങളായിട്ടാണ്. ഒരു പക്ഷേ നമ്മളില്‍ പലരും അതിശയത്തോടും പുച്ഛത്തോടും നോക്കുന്ന പ്രതിരൂപങ്ങളായി. ആ പ്രതിരൂപങ്ങളെ മനോഹരങ്ങളായ കാഴ്ചകളാക്കി മാറ്റിയിരിക്കുകയാണ് കൊല്‍ക്കൊത്തയിലുള്ള അമിത് ബിറ്റോ ദേവ് എന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍. അമിതിന്റെ കോയ് മിസ്ട്രസ്( “Coy Mistress”) എന്ന ഫോട്ടോസീരിസ് ദൃശ്യവത്ക്കരിക്കുന്നത് ലെസ്ബിയന്‍(സ്വവര്‍ഗപ്രണയിനി), ഗേ(സ്വവര്‍ഗപ്രണയി), ബൈസെക്ഷ്വല്‍(ഉഭയവര്‍ഗപ്രണയി), ട്രാന്‍സ്ജെന്‍ഡര്‍(ഭിന്നലിംഗക്കാര്‍) എന്നിവരുള്‍പ്പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ വര്‍ണാഭമായ മനസുകളെയാണ്.


ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അതിജീവനത്തെയും കഷ്ടപ്പാടുകളെയുമാണ് ഒരോ ചിത്രവും പ്രതിനിധീകരിക്കുന്നത്.


സ്നേഹത്തിന് ലിംഗ വ്യത്യാസമുണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അമിത് പറഞ്ഞു.

ആറ് മാസത്തെ ഗവേഷണത്തിന് ശേഷമാണ് അമിത് ഫോട്ടോ സീരീസ് പൂര്‍ത്തിയാക്കിയത്.

TAGS :

Next Story