Quantcast

ബിരിയാണിക്ക് പേരുകേട്ട മേവാത്ത് ദുഖത്തിന്‍റെ നിഴലില്‍

MediaOne Logo

Damodaran

  • Published:

    8 May 2018 9:18 AM GMT

ബിരിയാണിക്ക് പേരുകേട്ട മേവാത്ത്  ദുഖത്തിന്‍റെ നിഴലില്‍
X

ബിരിയാണിക്ക് പേരുകേട്ട മേവാത്ത് ദുഖത്തിന്‍റെ നിഴലില്‍

ബിരിയാണിക്കായി ഗോമാംസം വിളന്പുന്നു എന്നാരോപിച്ച് പൊലീസ് നടത്തിയ റെയ്ഡില്‍ അടച്ചുപൂട്ടിയത് ഈ പ്രദേശത്തെ 36ഓളം കടകളാണ്

ബലിപെരുന്നാളിനായി ഉത്തരേന്ത്യയൊരുങ്ങുന്പോള്‍ ദുഖത്തിലാണ് ഹരിയാനയിലെ മേവാത്ത്. ബിരിയാണിക്കായി ഗോമാംസം വിളന്പുന്നു എന്നാരോപിച്ച് പൊലീസ് നടത്തിയ റെയ്ഡില്‍ അടച്ചുപൂട്ടിയത് ഈ പ്രദേശത്തെ 36ഓളം കടകളാണ്. ബിരിയാണിപ്പെരുമയില്‍ പേരുകേട്ട മേവാത്തിലിപ്പോള്‍ ബിരിയാണി ലഭിക്കുന്ന കടകള്‍ ഇല്ലെന്ന് തന്നെ പറയാം.

ഡല്‍ഹിയില്‍ നിന്നും 100 കിലോ മീറ്റര്‍ മാത്രം ദൂരത്താണ് മേവാത്ത്. ഹരിയാനയിലെ മുസ്ലിങ്ങളില്‍ 61 ശതമാനത്തിലധികം കഴിയുന്ന പ്രദേശം. വീടുകളില്‍ വച്ച് ബിരിയാണി ഉണ്ടാക്കി വഴിയോരത്ത് വച്ച് വില്‍ക്കുകയാണ് ഇവിടത്തെ രീതി. അത്തരമൊരു പ്രദേശത്താണ് മാംസം ഉപയോഗിക്കുന്ന എന്ന പരാതിയില്‍ പൊലീസ് വ്യാപക റെയ്ഡ് നടത്തി കടകളടപ്പിച്ചത്.

റെയ്ഡില്‍ ലഭിച്ച ഏഴ് സാന്പിളുകളുടെ പരിശോധനയില്‍ അഞ്ചെണ്ണം ഗോമാംസമാണെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സാന്പിളുകള്‍ പരിശോധിച്ച ലാലാ ലജ്പത് റായ് സര്‍വകലാശാലക്ക് സാന്പിളുകള്‍ പരിശോധിക്കുന്നതിനുള്ള അനുമതി ലഭിച്ചത് സാന്പിളുകള്‍ നല്‍കിയ ശേഷമാണെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. സാധാരണയായി പെരുന്നാള്‍ ദിവസത്തോടനുബന്ധിച്ച് ലഭിക്കുന്ന കച്ചവടമാണ് മേവാത്തുകാരുടെ സാന്പത്തിക ഭദ്ര നിശ്ചയിക്കാറ്.

TAGS :

Next Story