Quantcast

ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; രാജ്യം കനത്ത ജാഗ്രതയില്‍

MediaOne Logo

admin

  • Published:

    8 May 2018 4:31 PM GMT

ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; രാജ്യം കനത്ത ജാഗ്രതയില്‍
X

ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; രാജ്യം കനത്ത ജാഗ്രതയില്‍

ശിവരാത്രി ദിനത്തോട് അനുബന്ധിച്ച് ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നതായുള്ള ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ന‌ടപടി.

ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ശിവരാത്രി ദിനത്തോട് അനുബന്ധിച്ച് ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നതായുള്ള ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ന‌ടപടി.

ലഷ്കറെ ത്വയ്ബയുമായും ജയ്ഷേ മുഹമ്മദുമായും ബന്ധമുള്ള 10 ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സുരക്ഷമേധാവികളുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ആളില്ലാത്ത പാക് നിര്‍‍മിത ബോട്ട് ഗുജറാത്ത് തീരത്ത് നിന്ന് കണ്ടെടുത്തിരുന്നു.
ഡല്‍ഹിക്കും ഗുജറാത്തിനും പുറമേ രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ നഗരങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

TAGS :

Next Story