Quantcast

ജമ്മു കശ്‍മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പാക് സഹായം തേടി മെഹ്‍ബൂബ മുഫ്തി

MediaOne Logo

Alwyn K Jose

  • Published:

    8 May 2018 1:43 PM GMT

ജമ്മു കശ്‍മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പാക് സഹായം തേടി മെഹ്‍ബൂബ മുഫ്തി
X

ജമ്മു കശ്‍മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പാക് സഹായം തേടി മെഹ്‍ബൂബ മുഫ്തി

സമാധാനം പുനസ്ഥാപിച്ചാല്‍ മാത്രമേ പെല്ലറ്റ് ഗണ്ണുകളെ കുറിച്ചും പ്രത്യേക സൈനിക അധികാര നിയമത്തെ കുറിച്ചും ചര്‍ച്ച ചെയ്യാനാകൂ

ജമ്മു കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പാകിസ്താന്റെ സഹായം തേടി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. സമാധാനം പുനസ്ഥാപിച്ചാല്‍ മാത്രമേ പെല്ലറ്റ് ഗണ്ണുകളെ കുറിച്ചും പ്രത്യേക സൈനിക അധികാര നിയമത്തെ കുറിച്ചും ചര്‍ച്ച ചെയ്യാനാകൂ. സംസ്ഥാനത്തെ ക്രമസമാധാനം തകിടം മറിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് യുവാക്കള്‍ വിട്ടുനില്‍ക്കണം എന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.

ശ്രീനഗറില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പിന്തുണ ആരാഞ്ഞത്. ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് പാകിസ്താന്റെ സഹകരണം കൂടിയേ തീരൂ. നമ്മളെല്ലാം ഒന്നാണെന്നും അയല്‍ക്കാരാണെന്നും പാകിസ്താന്‍ മനസിലാക്കണമെന്നും മെഹ്ബൂബ പറഞ്ഞു. പെല്ലറ്റ് ഗണ്ണുകള്‍ നിരോധിക്കണമെന്ന് സര്‍ക്കാരിന് താല്‍പര്യമുണ്ട്. ക്രമസമാധാനം പുനസ്ഥാപിച്ചതിന് ശേഷം മാത്രമേ പെല്ലറ്റ് ഗണ്ണുകള്‍ നിരോധിക്കാനോ പ്രത്യേക സൈനിക അധികാര നിയമം പിന്‍വലിക്കാനോ സാധിക്കൂ. പ്രത്യേക സൈനിക അധികാര നിയമം ശാശ്വതമല്ലെന്നും മെഹ്ബൂബ കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീരില്‍ ശാന്തതയും സമാധാനവും തിരികെകൊണ്ടുവരുന്നതിന് യുവാക്കളുടെയും പിന്തുണ വേണം. ജൂലൈ ഒമ്പതിന് ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് ആരംഭിച്ച സുരക്ഷാ സേനയും യുവാക്കളും തമ്മിലുള്ള സംഘര്‍ഷം തുടരവെയാണ് മെഹ്ബൂബയുടെ സമാധാനത്തിനായുള്ള ആഹ്വാനം. സംഘര്‍ഷങ്ങളില്‍ ഇതുവരെ 91 പേര്‍ കൊല്ലപ്പെടുകയും 12000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 100ല്‍ അധികം പേര്‍ക്കാണ് പെല്ലറ്റ് ആക്രമണത്തിലൂടെ കാഴ്ചനഷ്ടപ്പെട്ടത്.

TAGS :

Next Story