Quantcast

ബിഹാറിന് മോദി പ്രഖ്യാപിച്ച 125,000 കോടിയുടെ പാക്കേജ് 18 മാസമായിട്ടും എത്തിയില്ല 

MediaOne Logo

Rishad

  • Published:

    8 May 2018 11:15 AM GMT

ബിഹാറിന് മോദി പ്രഖ്യാപിച്ച 125,000 കോടിയുടെ പാക്കേജ് 18 മാസമായിട്ടും എത്തിയില്ല 
X

ബിഹാറിന് മോദി പ്രഖ്യാപിച്ച 125,000 കോടിയുടെ പാക്കേജ് 18 മാസമായിട്ടും എത്തിയില്ല 

ബിഹാറില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 18 മാസം കഴിഞ്ഞിട്ടും പാക്കേജ് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോ പദ്ധതി പ്രഖ്യാപിച്ച മോദിക്കോ ആയിട്ടില്ല.

ബിഹാര്‍ തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 1.25 ലക്ഷം കോടിയുടെ പാക്കേജ് ഇതുവരെയും എത്തിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. ബിഹാറില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 18 മാസം കഴിഞ്ഞിട്ടും പാക്കേജ് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോ പദ്ധതി പ്രഖ്യാപിച്ച മോദിക്കോ ആയിട്ടില്ല. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗാലിയാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് മോദി നല്‍കുമെന്ന് പ്രഖ്യാപിച്ച പദ്ധതികളെ പറ്റി വിവരാവകാശ നിയമപ്രകാരം ധനമന്ത്രാലയത്തോട് ആരാഞ്ഞത്.

എന്നാല്‍ ധനമന്ത്രാലയത്തിലെ ഉപഡയരക്ടര്‍ ആനന്ദ് പര്‍മാര്‍ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ലെന്ന് അനില്‍ ഗല്‍ഗാലി
പറയുന്നു. ബിഹാര്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് വേളയില്‍ 2015 ആഗസ്റ്റിനാണ് മോദി 125,000 കോടിയുടെ പദ്ധതി പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഘട്ടം ഘട്ടമായാണ് പണം അനുവദിക്കുന്നതെന്നും ഇതുവരെ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നുമാണ് മറുപടി ലഭിച്ചതെന്ന് അനില്‍ ഗല്‍ഗാലി പറയുന്നു. അതേസമയം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് വേളയിലും മോദിയില്‍ നിന്നും സമാനരീതിയിലുള്ള വാഗ്ദാനങ്ങള്‍ വരുന്നതായും ഇതിന്റെയും ഗതി ബിഹാറിലേത് പോലെയാവുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

ജമ്മുകശ്മീരിന് പ്രഖ്യാപിച്ച സഹായത്തിലും ഇതെ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. ബി.ജെപിയെ തറപറ്റിക്കാന്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യു, ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. സഖ്യം വിജയിക്കുകയും ചെയ്തു. 243 അംഗ സഭയില്‍ ബി.ജെ.പിക്ക് 53 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

TAGS :

Next Story