Quantcast

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; 3 സൈനികര്‍ കൊല്ലപ്പെട്ടു

MediaOne Logo

Jaisy

  • Published:

    8 May 2018 10:03 AM GMT

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; 3 സൈനികര്‍ കൊല്ലപ്പെട്ടു
X

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; 3 സൈനികര്‍ കൊല്ലപ്പെട്ടു

കുപ്‍വാര ജില്ലയിലാണ് ആക്രമണം.

ജമ്മു കശ്മീരിലെ കുപ്വാരയിലെ ചോക്കിബല്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. ഏറ്റുമുട്ടലില്‍ 3 സൈനികരും 2 ഭീകരവാദികളും കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നു. സോഷ്യല്‍ മീഡിയക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി.

പുലര്‍ച്ചെ 4.30നായിരുന്നു സൈനികകേന്ദ്രത്തിന് നേരെ ചാവേര്‍ ആക്രമണം നടന്നത്. നാലംഗ സംഘമായിരുന്നു ആക്രമണത്തിന് പിന്നില്‍. 2 ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 3 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ചാവേര്‍ ഉള്‍പ്പെടെ രണ്ട് ഭീകരരും കൊല്ലപ്പെട്ടു. 5 സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഒളിഞ്ഞ് ഇരിക്കുന്ന വിവരത്തെ തുടര്‍ന്ന് മേഖലയില്‍ തെരച്ചില്‍ നടത്തിയ സൈന്യവും പ്രദേശവാസികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.

ജമ്മു കശ്മീരില്‍ സൈനിക അടിച്ചമര്‍ത്തല്‍ നടക്കുന്നുവെന്നാരോപിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച പ്രക്ഷോഭം തുടരുകയാണ്. സൈന്യത്തിന് നേരെ കല്ലുകളെറിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് നേരെ ഗ്രനൈഡ് പ്രയോഗിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മു കശ്മീരിലെ പ്രക്ഷോഭത്തെ സഹായിക്കുന്നുവെന്നാരോപിച്ച് യുടുബ്, ട്വിറ്റര്‍ അടക്കമുള്ള എല്ലാ സോഷ്യല്‍ മീഡിയക്കും സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. മൊബൈൽ, ഇന്‍റർനെറ്റ് സംവിധാനങ്ങള്‍ക്ക് സാധാരണ നിരോധനം ഏര്‍പ്പെടുത്താറുണ്ടെങ്കിലും എല്ലാ സോഷ്യല്‍ മീഡിയക്കും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തത് ആദ്യമായാണ്.

TAGS :

Next Story