അന്താരാഷ്ട്ര യോഗാദിനത്തില്‍ ശവാസന പ്രതിഷേധവുമായി കര്‍ഷകര്‍
അന്താരാഷ്ട്ര യോഗാദിനത്തില്‍ ശവാസന പ്രതിഷേധവുമായി കര്‍ഷകര്‍
കര്‍ഷക പ്രതിഷേധം ശക്തമായ ഉത്തര്‍ പ്രദേശില്‍ ബാരബങ്കി - ഫൈസാബാദ് ഹൈവേ ഗതാഗതം തടഞ്ഞായിരുന്നു കര്‍ഷക പ്രതിഷേധം
മോദി സര്‍ക്കാരിനോടുള്ള പ്രതിഷേധാര്‍ത്ഥം അന്താരാഷ്ട്ര യോഗാദിനത്തില്‍ ശവാസന പ്രതിഷേധവുമായി കര്‍ഷകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്നൗവിലെ യോഗ പ്രകടനത്തിന് സമാനമായി രാജ്യവ്യാപകമായി ശവാസനം നടത്തിയായിരുന്നു കര്‍ഷകര്‍ പ്രതിഷേധിച്ചത്.
കര്‍ഷക പ്രതിഷേധം ശക്തമായ ഉത്തര്‍ പ്രദേശില്‍ ബാരബങ്കി - ഫൈസാബാദ് ഹൈവേ ഗതാഗതം തടഞ്ഞായിരുന്നു കര്‍ഷക പ്രതിഷേധം. കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങ് വില വര്‍ധിപ്പിക്കുക, കാര്‍ഷിക കടം എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജ്യത്താകമാനം കര്‍ഷകര്‍ തുടരുന്ന സമരത്തിന്റെ ഭാഗമായിട്ടായിരുന്നു യോഗാ ദിനത്തിലെ വ്യത്യസ്ത പ്രതിഷേധം.
ഹൈവേകളിലും രാജ്യത്തെ വിവിധ സമര കേന്ദ്രങ്ങളിലും ശവാസനത്തിന് സമാനമായി കിടന്നായിരുന്നു കോണ്‍ഗ്രസിന്റെയും വിവിധ കര്‍ഷക സംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രതിഷേധം. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടിനെതിരെ സമാധാനപരമായുള്ള സമര രീതി എന്ന നിലയിലാണ് ശവാസനം തെരഞ്ഞെടുത്തതെന്ന് കര്‍ഷകര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കര്‍ഷകരുടെ അവസ്ഥ ശവാസനത്തിന് തുല്യമാണ്. കര്‍ഷകരെല്ലാം മരിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രത്തെ ഓര്‍മ്മപ്പെടുത്തുക കൂടിയാണ് ഈ സമരമെന്ന് കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക മേഖലയുടെയും കര്‍ഷകരുടെയും അവസ്ഥ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബോധ്യപ്പെടുത്തുക കൂടി ലക്ഷ്യമാക്കിയായിരുന്നു കര്‍ഷകരുടെ ശവാസന പ്രതിഷേധം.
Adjust Story Font
16