മോദിയെ കാണാനില്ലെന്ന് സ്വന്തം മണ്ഡലത്തില്‍ പോസ്റ്റര്‍
മോദിയെ കാണാനില്ലെന്ന് സ്വന്തം മണ്ഡലത്തില്‍ പോസ്റ്റര്‍
ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാര്‍ച്ച് 4,5,6 തീയതികളില്‍ റോഡ് ഷോയ്ക്കിടെയാണ് മോദിയെ മണ്ഡലത്തില്‍ അവസാനമായി കണ്ടതെന്ന് പോസ്റ്റര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനില്ലെന്ന് അദ്ദേഹത്തിന്‍റെ മണ്ഡലമായ വാരണാസിയില്‍ പോസ്റ്റര്‍. വാരണാസി എംപിയെ കാണാനില്ല എന്നാണ് പോസ്റ്ററിന്‍റെ ഉള്ളടക്കം. ഏതു നാട്ടിലേക്കാണ് പോയതെന്ന് ആര്‍ക്കുമറിയില്ലെന്നും പോസ്റ്ററില്‍ പറയുന്നു.
നിസ്സഹായരും നിരാശ ബാധിച്ചവരുമായ വാരണാസി നിവാസികള്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചത്. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാര്‍ച്ച് 4,5,6 തീയതികളില്‍ റോഡ് ഷോയ്ക്കിടെയാണ് മോദിയെ മണ്ഡലത്തില്‍ അവസാനമായി കണ്ടത്. മോദി മണ്ഡലത്തില്‍ ഉടന്‍ എത്തിയില്ലെങ്കില്‍ കാണാനില്ലെന്ന് എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്നും പോസ്റ്ററില്‍ പറയുന്നു. പോസ്റ്ററുകള്‍ പിന്നീട് പൊലീസെത്തി നീക്കം ചെയ്തു.
നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രതിപക്ഷനീക്കമാണിതെന്നാണ് ബിജെപിയുടെ ആരോപണം.
Adjust Story Font
16