ഓഫ് സീസണിൽ പ്രത്യേക നിരക്കിളവുമായി എയർ ഇന്ത്യ
ഓഫ് സീസണിൽ പ്രത്യേക നിരക്കിളവുമായി എയർ ഇന്ത്യ
മസ്കത്തിൽ നിന്നും സലാലയിൽ നിന്നും കേരളത്തിലെ വിവിധയിടങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള വൺവേ ടിക്കറ്റുകൾക്കാണ് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്
ഓഫ് സീസണിൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി പ്രത്യേക നിരക്കിളവുമായി എയർ ഇന്ത്യ എക്സ്പ്രസ്. മസ്കത്തിൽ നിന്നും സലാലയിൽ നിന്നും കേരളത്തിലെ വിവിധയിടങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള വൺവേ ടിക്കറ്റുകൾക്കാണ് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
മസ്കത്തിൽ നിന്ന് കോഴിക്കോട്,കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് 30 റിയാലാണ് നിരക്ക്. മസ്കത്തിൽ നിന്ന് മംഗലാപുരത്തേക്കും സലാലയിൽ നിന്ന് കോഴിക്കോട്,കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 40 റിയാലിനും ടിക്കറ്റുകൾ ലഭ്യമാകും. രണ്ട് വിഭാഗത്തിലും മൂന്ന് റിയാൽ സർവീസ് ചാർജ് കൂടി നൽകണമെന്ന് എയർഇന്ത്യ എക്സ്പ്രസ് പത്രകുറിപ്പിൽ അറിയിച്ചു. മുപ്പത് കിലോ ലഗേജിന് ഒപ്പം ഏഴ് കിലോയുടെ ഹാൻഡ് ബാഗേജും കൊണ്ടുപോകാം. ഈ മാസം 31 വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിൽ നിന്നോ അംഗീകൃത ട്രാവൽ ഏജന്‍റുമാരിൽ നിന്നോ വാങ്ങുന്ന ടിക്കറ്റുകൾക്കാകും ഈ പ്രത്യേക നിരക്ക് ലഭിക്കുക. സെപ്തംബർ നാലു മുതൽ 2018 മാർച്ച് 24 വരെയുള്ള യാത്രകൾക്ക്ഈ ടിക്കറ്റുകൾ ഉപയോഗിക്കാം. 5.5 റിയാലും 11 റിയാലും മുൻകൂറായി അടച്ചാൽ യഥാക്രമം അഞ്ച് കിലോയുടെയും പത്ത് കിലോയുടെയും അധിക ലഗേജ് ആനുകൂല്ല്യവും ലഭ്യമാകും. നിശ്ചിത ശതമാനം സീറ്റുകൾക്കാണ് പ്രത്യേക നിരക്കുകളുടെ ആനുകൂല്യം ലഭിക്കുക.
Adjust Story Font
16