Quantcast

തലയോട്ടി സമരത്തെ സര്‍ക്കാര്‍ അവഗണിച്ചു; ഗതികെട്ട് മനുഷ്യ വിസര്‍ജ്യം കഴിച്ച് കര്‍ഷകരുടെ സമരം

MediaOne Logo

Sithara

  • Published:

    8 May 2018 11:46 AM

തലയോട്ടി സമരത്തെ സര്‍ക്കാര്‍ അവഗണിച്ചു; ഗതികെട്ട് മനുഷ്യ വിസര്‍ജ്യം കഴിച്ച് കര്‍ഷകരുടെ സമരം
X

തലയോട്ടി സമരത്തെ സര്‍ക്കാര്‍ അവഗണിച്ചു; ഗതികെട്ട് മനുഷ്യ വിസര്‍ജ്യം കഴിച്ച് കര്‍ഷകരുടെ സമരം

കേന്ദ്രസര്‍ക്കാര്‍ ഇനിയും അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ മനുഷ്യമാംസം കഴിച്ച് പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

വരള്‍ച്ച മൂലം വിളനാശം സംഭവിച്ചവര്‍ക്ക് ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെട്ട് തലയോട്ടികളുമേന്തി സമരം ചെയ്ത തമിഴ്നാട്ടിലെ കര്‍ഷകര്‍ സമരരീതി കടുപ്പിച്ചു. ഗത്യന്തരമില്ലാതെ മനുഷ്യവിസര്‍ജ്യം കഴിച്ചാണ് ഇത്തവണ അവര്‍ സമരം ചെയ്തത്. വിളനാശം മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികള്‍ കഴുത്തിലിട്ട് നടത്തിയ സമരം ഫലംകാണാതെ പോയതോടെയാണ് അവര്‍ സമരരീതി മാറ്റിയത്.

കര്‍ഷകരുടെ നേതാവ് അയ്യക്കണ്ണ് ഉള്‍പ്പെടെ 10 പേരാണ് ഈ സമരത്തിന്‍റെ ഭാഗമായത്. എല്ലാവരും സ്വന്തം വിസര്‍ജ്യം പ്ലാസ്റ്റിക് കവറുകളില്‍ ശേഖരിച്ച് ജന്തര്‍ മന്തറില്‍ എത്തുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇനിയും അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ മനുഷ്യമാംസം കഴിച്ച് പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

കടങ്ങള്‍ എഴുതിത്തള്ളുക, വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

TAGS :

Next Story