ബീഹാറില്‍ വന്‍തീപിടിത്തം; മൂന്നു മരണം
ബീഹാറില്‍ വന്‍തീപിടിത്തം; മൂന്നു മരണം
ആയിരത്തോളം വീടുകള്‍ തീ പിടിത്തത്തില്‍ നശിച്ചിട്ടുണ്ട്.
ബീഹാറിലെ ദര്‍ബങ്കയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആയിരത്തോളം വീടുകള്‍ തീ പിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് തീപിടിത്തം. ദര്‍ബങ്കയിലെ കപാര്‍പുര, കൊല്‍ഹാന്ദ, പട്ടോരി, രാംതോല്‍ എന്നീ ഗ്രാമങ്ങളിലാണ് തീപിടിത്തം. ആയിരത്തോളം വീടുകളാണ് ഒരു വീട്ടില്‍ നിന്നും പടര്‍ന്ന തീയില്‍ കത്തി നശിച്ചത്. ശക്തമായ കാറ്റും വെയിലും ദുരന്തത്തിന്റെ ആഘാതം കൂട്ടി. നിരവധി പേര്‍ക്ക് തീ പൊള്ളലേറ്റു. നിരവധി വളര്‍ത്തു മൃഗങ്ങളും തീയില്‍പെട്ട് ചത്തു. നൂറുകണക്കിന് പേര്‍ ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. അടുത്തടുത്ത് വീടുകളുള്ള ഇവിടെ നിരവധി അഗ്നി ശമന സേനാംഗങ്ങളും രക്ഷാ പ്രവര്‍ത്തനത്തിനുണ്ട്. പ്രദേശ വാസികള്‍ക്ക് പ്രാദേശിക ഭരണകൂടം വെള്ളവും ഭക്ഷണവും എത്തിച്ചു. ഒരു മാസത്തിനിടെ ഇത്തരത്തിലുണ്ടാകുന്ന മൂന്നാമത്തെ തീപിടിത്തമാണിത്. ഒരാഴ്ച മുമ്പ് ഒരു വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു. ഏപ്രില്‍ ആറിനും തീപിടുത്തമുണ്ടായി. 43.3 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം ഈ പ്രദേശത്തെ താപനില.
Adjust Story Font
16