അഗസ്ത വെസ്റ്റ്‌ലാന്റ് വിഷയത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം
അഗസ്ത വെസ്റ്റ്‌ലാന്റ് വിഷയത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം
സോണിയാഗാന്ധിക്കെതിരായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
അഗസ്ത വെസ്റ്റ്‌ലാന്റ് വിഷയത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സോണിയാഗാന്ധിക്കെതിരായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സുബ്രഹ്മണ്യന്‍ സ്വാമിയുടേത് തെരുവ് ഭാഷയെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പ്രതികരിച്ചു. പത്താന്‍കോട്ട് വിഷയത്തില്‍ ലോക്സഭയില്‍ കോണ്‍ഗ്രസ് നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.
അഗസ്ത വെസ്റ്റ്‌ലാന്റ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. കോടികളുടെ അഴിമതി നടന്നുവെന്നും സോണിയഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഴിമതിയുമായി നേരിട്ട് ബന്ധമുണ്ടെന്നുമുള്ള ആരോപണമാണ് സുബ്രഹ്മണ്യന്‍ സ്വാമി ഉയര്‍ത്തിയത്. എന്നാല്‍ തെരുവില്‍ ഉപയോഗിക്കേണ്ട ഭാഷയും പാര്‍ലമെന്റില്‍ ഉപയോഗിക്കേണ്ട ഭാഷയും തമ്മിലുള്ള വ്യത്യാസം സുബ്രമഹ്ണ്യന്‍ സ്വാമിക്കറിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ പ്രതികരണം.
സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ അന്വേഷണത്തിനെന്ന പേരില്‍ പാക് ചാരസംഘടനക്ക് വ്യോമകേന്ദ്രത്തിലടക്കം പരിശോധന നടത്താന്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുക്കുന്നില്ലെന്ന ആരോപണം ഉന്നയിച്ചായിരുന്നു ലോക്സഭയില്‍ കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
Adjust Story Font
16