Quantcast

രാജിക്കത്തിലെ ഒപ്പ് വ്യാജം; മല്യയുടെ രാജി തള്ളി

MediaOne Logo

admin

  • Published:

    8 May 2018 1:32 PM GMT

രാജിക്കത്തിലെ ഒപ്പ് വ്യാജം; മല്യയുടെ രാജി തള്ളി
X

രാജിക്കത്തിലെ ഒപ്പ് വ്യാജം; മല്യയുടെ രാജി തള്ളി

വിജയ് മല്യയുടെ രാജി രാജ്യസഭ ചെയര്‍മാന്‍ തളളി. രാജി കത്തിലെ ഒപ്പില്‍ കൃത്രിമത്വം ഉണ്ടെന്ന് ആരോപിച്ചാണ് തളളിയത്.

വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ രാജി രാജ്യസഭ ചെയര്‍മാന്‍ തളളി. രാജി കത്തിലെ ഒപ്പില്‍ കൃത്രിമത്വം ഉണ്ടെന്ന് ആരോപിച്ചാണ് തളളിയത്. വിജയ് മല്യയെ പുറത്താക്കാന്‍ രാജ്യസഭ എത്തിക്സ് കമ്മിറ്റി നീക്കം നടത്തുന്നതിനിടെയാണ് രാജി തളളിയത്.

രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നു 9000 കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന മല്യയെ ഇന്ത്യയിലെത്തിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നതിനിടെ കഴിഞ്ഞദിവസമാണ് മല്യ, രാജ്യസഭാംഗത്വം രാജിവെച്ചത്. എന്നാല്‍ മല്യയുടെ രാജി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹാമിദ് അന്‍സാരി തള്ളുകയായിരുന്നു. രാജിക്കത്തിലെ ഒപ്പ് വ്യാജമാണെന്നും പറയപ്പെടുന്നു.

പ്രതിച്ഛായ ഇനിയും മോശമാകാതിരിക്കാനും ധാര്‍മികതയും ചൂണ്ടിക്കാട്ടിയായിരുന്നു മല്യ, ലണ്ടനില്‍ നിന്നു രാജ്യസഭാ ചെയര്‍മാന് രാജിക്കത്ത് അയച്ചത്. എന്നാല്‍ രാജിക്കത്തിലെ ഒപ്പ് വ്യാജമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഒരിക്കല്‍ കൂടി മല്യയുടെ 'വിശ്വാസ്യത' പരിഹാസരൂപേണ സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

TAGS :

Next Story