ഡല്‍ഹിയില്‍ സിപിഎം കേന്ദ്ര ഓഫീസിനു നേരെ ബിജെപി ആക്രമണം
ഡല്‍ഹിയില്‍ സിപിഎം കേന്ദ്ര ഓഫീസിനു നേരെ ബിജെപി ആക്രമണം
കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ സിപിഎം ആക്രമണം നടത്തുവെന്നാരോപിച്ച് ബിജെപി ഡല്‍ഹി ഘടകം സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ അക്രമം.
കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ സിപിഎം ആക്രമണം നടത്തുവെന്നാരോപിച്ച് ബിജെപി ഡല്‍ഹി ഘടകം സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ അക്രമം. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത ബിജെപി പ്രവര്‍ത്തകര്‍, സിപിഎം ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതിനിടെയാണ് അക്രമമുണ്ടായത്. കേന്ദ്ര കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ സിപിഎം കൊലപ്പെടുത്തിയെന്നും നിരന്തരം ആക്രമണം നടത്തുകയാണ് എന്നും ആരോപിച്ചായിരുന്നു ബിജെപി ഡല്‍ഹി ഘടകം സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് മാര്‍ച്ച നടത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് സിപിഎം ഓഫീസിന്റെ സമീപത്ത് എത്തുകയായിരുന്നു.. ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു.. തടയാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ അക്രമം നടത്തുമ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയായിരുന്നു. കേരളത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ബിജെപി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയാണ് യഥാര്‍ഥത്തില്‍ അക്രമങ്ങള്‍ നടക്കുന്നതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ ആരോപിച്ചു.
അതേസമയം, പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം നടത്തുന്നു എന്നാരോപിച്ച് കുമ്മനം രാജശേഖരന്‍ ഇന്ന് രാഷ്ട്രപതിയെ നേരിട്ട് കണ്ട് പരാതി നല്‍കും. കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും രാഷ്ട്രപതിയെ കാണുക.. രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് ഓര്‍ക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ സിപിഎം അവസാനിപ്പിച്ചില്ലെങ്കില്‍ നേരിടുമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ആര്‍എസ്എസ് ആണ് അക്രമം ഉണ്ടാക്കുന്നതെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.
Adjust Story Font
16