അന്തരീക്ഷ മലിനീകരണം കൂടുതലുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കണം; സംസ്ഥാനങ്ങളോട് ഹരിത ട്രൈബ്യൂണല്‍
അന്തരീക്ഷ മലിനീകരണം കൂടുതലുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കണം; സംസ്ഥാനങ്ങളോട് ഹരിത ട്രൈബ്യൂണല്‍
മൂന്നാഴ്ച്ചക്കകം വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.
അന്തരീക്ഷ മലിനീകരണം കൂടുതലുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം. മൂന്നാഴ്ച്ചക്കകം വിവരങ്ങള്‍ സമര്‍പ്പിക്കാനും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷന്‍ നിരോധിച്ച് കൊണ്ട് നേരത്തെ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇന്ത്യയിലെ പതിനാറോളം നഗരങ്ങള്‍ ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള സംസ്ഥാനങ്ങളാണെന്നും അതിനാല്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലുള്ള നിരോധം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകള്‍ നല്‍കിയ ഹരജിയിലാണ് നഗരങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഓരോ സംസ്ഥാനത്തെയും അന്തരീക്ഷ മലിനീകരണം കൂടുതലുള്ള രണ്ട് നഗരങ്ങളുടെ വിവരങ്ങളാണ് ദേശീയ ഹരിത ട്രൈബ്യൂണലിന് നല്‍കേണ്ടത്. ഈ നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് എത്ര, അതില്‍ തന്നെ വാഹനങ്ങളിലൂടെ ഉണ്ടാകുന്നത്, മറ്റ് പൊടിപടലങ്ങള്‍ കാരണമുണ്ടാകുന്നത്, പൊതുസ്ഥലങ്ങളില്‍ വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് മൂലം ഉണ്ടാകുന്നതെത്ര എന്നിവ വേര്‍തിരിച്ച് നല്‍കണം. മൂന്നാഴ്ച്ചക്കകം വിവരങ്ങള്‍ നല്‍കാനാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഡല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ച് ഉത്തരവിട്ടത്.
Adjust Story Font
16