Quantcast

എന്‍ഐഎ സംഘത്തിന് പാകിസ്താനില്‍ പ്രവേശം നിഷേധിച്ചിട്ടില്ലെന്ന് സുഷമ സ്വരാജ്

MediaOne Logo

admin

  • Published:

    8 May 2018 10:40 AM GMT

എന്‍ഐഎ സംഘത്തിന് പാകിസ്താനില്‍ പ്രവേശം നിഷേധിച്ചിട്ടില്ലെന്ന് സുഷമ സ്വരാജ്
X

എന്‍ഐഎ സംഘത്തിന് പാകിസ്താനില്‍ പ്രവേശം നിഷേധിച്ചിട്ടില്ലെന്ന് സുഷമ സ്വരാജ്

പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന് പാകിസ്താനില്‍ പ്രവേശം നിഷേധിച്ചിട്ടില്ലെന്ന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ്.

പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന് പാകിസ്താനില്‍ പ്രവേശം നിഷേധിച്ചിട്ടില്ലെന്ന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ്. സ്വന്തം നിലക്കുള്ള അന്വേഷണത്തിന് പാകിസ്താന്‍ കൂടുതല്‍ സമയം ചോദിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നതിനായി ചൈനയടക്കമുളള രാജ്യങ്ങളോട് സമവായ ശ്രമം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിദേശകര്യ മന്ത്രാലയത്തിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുഷമാ സ്വരാജിന്റെ പ്രതികരണം. ഇന്ത്യാ പാക് വിദേശ കാര്യ സെക്രട്ടറി തല ചര്‍ച്ച പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞ സുഷമ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്താന്‍ സ്വത്വര നടപടി കൈക്കെള്ളുന്നതിന് കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി. ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ ഇന്ത്യക്ക് അംഗത്വം ലഭിക്കാനുള്ള ഊര്‍ജ്ജിത ശ്രമം തുടരുകയാണ്. ഈ വര്‍ഷം അസാനത്തോടെ അംഗത്വം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ചൈനയും പാകിസ്താനുമുള്ള എതിര്‍പ്പ് പരിഹരിക്കാന്‍ സമവായ ചര്‍ച്ചകള്‍ നടക്കുകയാണ്. മെറിറ്റിന്റെ അടിസ്ഥാനത്തിലും നടപടിക്രമങ്ങള്‍ പാലിച്ചും ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ പാകിസ്താന് അംഗത്വം നല്‍കുന്നതിനെ ഇന്ത്യ എതിര്‍ക്കില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.

TAGS :

Next Story