Quantcast

ഗുജറാത്തിനെ നശിപ്പിച്ചത് മോദി ഭരണമെന്ന് രാഹുല്‍

MediaOne Logo

Alwyn K Jose

  • Published:

    9 May 2018 7:42 PM GMT

ഗുജറാത്തിനെ നശിപ്പിച്ചത് മോദി ഭരണമെന്ന് രാഹുല്‍
X

ഗുജറാത്തിനെ നശിപ്പിച്ചത് മോദി ഭരണമെന്ന് രാഹുല്‍

ആനന്ദിബെന്‍ പട്ടേല്‍ പാര്‍ട്ടിയുടെ ബലിയാടാവുകയായിരുന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അവര്‍ രാജി വച്ചത് കൊണ്ട് ബിജെപി രക്ഷപ്പെടില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

ഗുജറാത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം 13 വര്‍ഷത്തെ മോദീ ഭരണമാണെമന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ആനന്ദിബെന്‍ പട്ടേല്‍ പാര്‍ട്ടിയുടെ ബലിയാടാവുകയായിരുന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അവര്‍ രാജി വച്ചത് കൊണ്ട് ബിജെപി രക്ഷപ്പെടില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. അതിനിടെ അടുത്ത മുഖ്യമന്ത്രിക്കായി ബിജപി ദേശീയ നേതൃത്വം തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള ആനന്ദി ബെന്‍ പട്ടേലിന്റെ രാജിക്ക് പിന്നാലെ ട്വിറ്ററിലൂടെയാണ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശം. ബിജെപി നേതൃത്വം ആനന്ദിബെനിനെ ബലിയാടാക്കുകയായിരുന്നു. കുറ്റപ്പടുത്തിയ രാഹുല്‍ രണ്ട് വർഷത്തെ ആനന്ദിബെൻ ഭരണമല്ല, 13 വർഷത്തെ മോദി ഭരണമാണ് ഗുജറാത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും പറഞ്ഞു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ ഇപ്പോഴത്തെ ദലിത് പ്രക്ഷോഭം ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്ന വിലയിരുത്തലിനിടെയാണ് രാഹുല്‍ ആനന്ദി ബെന്‍ പട്ടേലിന്റെ രാജിയും രാഷ്ട്രീയയുധമാക്കുന്നത്. ആ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ കെല്‍പുള്ളയാളായിരിക്കണം അടുത്ത മുഖ്യമന്ത്രി എന്ന നിലപാടിലാണ് ബിജെപി നേതൃത്വം. ഇതു സംബന്ധിച്ച തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്ന ബിജെപി ദേശീയ ആസ്ഥാനത്ത് നിന്നും അടുത്ത ഗുജറാത്ത് മുഖ്യമന്ത്രി സ്ഥനത്തേക്ക് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പേരുമുതല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് പ്രിയങ്കരനുമായ വിജയ് രൂപാനിയയുടെ പേരുവരെ പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

ആനന്ദി ബെന്‍ പട്ടേല്‍ സര്‍ക്കാരിലെ രണ്ടാമനും ആരോഗ്യ മന്ത്രിയുമായ നിതിന്‍ പട്ടേലും, കേന്ദ്ര മന്ത്രി പുരോഷോത്തം രൂപാലയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നവരുടെ കൂട്ടത്തില്‍ പ്രധാനികളാണ്. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗവും ഈ വിഷയം ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മൂന്ന് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് വിവരം.

TAGS :

Next Story