ജിഎസ്‍ടി ബില്‍: രാജ്യസഭ പാസാക്കി
ജിഎസ്‍ടി ബില്‍: രാജ്യസഭ പാസാക്കി
രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ചരക്ക് സേവന നികുതി ബില്‍ രാജ്യസഭ പാസാക്കി
രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ചരക്ക് സേവന നികുതി ബില്‍ രാജ്യസഭ പാസാക്കി. 203 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. എഐഎഡിഎംകെ അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‍കരിച്ചു. പത്തു വര്‍ഷത്തിന് ശേഷമാണ് ജിഎസ്‍ടി ബില്‍ രാജ്യസഭയെന്ന കടമ്പ കടക്കുന്നത്.
നേരത്തെ രാജ്യസഭ ബില്ലിന്‍മേല്‍ ചര്‍ച്ച നടത്തിയപ്പോള്‍ ചില വ്യവസ്ഥകളില്‍ ആശങ്ക രേഖപ്പെടുത്തിയെങ്കിലും കോണ്‍ഗ്രസ്സും ബിഎസ്പിയും എന്‍സിപിയും ബില്ലിന് പിന്തുണ അറിയിച്ചിരുന്നു. നികുതി നിരക്ക് 18 ശതമാനത്തില്‍ കൂടരുതെന്നും പാര്‍ലിമെന്റിന്റെ അനുവാദത്തോടെയാകണം നിരക്കില്‍ മാറ്റം വരുത്തേണ്ടതെന്നും പി ചിദംബരം പറഞ്ഞു. ഫെഡറല്‍ സംവിധാനത്തെ ഇല്ലാതാക്കുന്നതാകരുത് ജിഎസ്‍ടി ബില്‍ എന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ നിന്നുള്ള അണ്ണാ ഡിഎംകെ അംഗങ്ങള്‍ ബില്ലിനെ ശക്തമായി എതിര്‍ത്താണ് സംസാരിച്ചത്. നിയമം സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തെ ഒരു തരത്തിലും മോശമായി ബിധിക്കില്ലെന്ന് മന്ത്രി അരുണ്‍ ജയ്‍റ്റ്‍ലി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വ്യവസ്ഥകളില്‍ നിര്‍ണായക മാറ്റങ്ങളോടെയാണ് സുപ്രധാന ഭരണഘടനാ ഭേദഗതി ബില്ലായ ചരക്ക് സേവന നികുതി ബില്‍ രാജ്യസഭയില്‍ വീണ്ടും അവതരിപ്പിച്ചത്. കഴിഞ്ഞ മെയില്‍ ലോകസഭ ബില്‍ പാസാക്കിയെങ്കിലും വ്യവസ്ഥകളില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി പ്രതിപക്ഷപാര്‍ട്ടികള്‍ രാജ്യസഭയില്‍ എതിര്‍ക്കുകയായിരുന്നു. ഇപ്പോഴാകട്ടെ ബില്ലില്‍ കോണ്‍ഗ്രസ്സുള്‍പ്പെടുന്ന പ്രതിപക്ഷവും സംസ്ഥാന സര്‍ക്കാരുകളും ആവശ്യപ്പെട്ട പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ചില ഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്. ഉല്‍പാദക സംസ്ഥാനങ്ങള്‍ക്ക് ഒരു ശതമാനം അധിക നികതി ചുമത്താനുള്ള അവകാശം ഒഴിവാക്കുക, നികുതി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ആദ്യ അഞ്ച് വര്‍ഷം കേന്ദ്രം പൂര്‍ണമായും വഹിക്കുക എന്നിവയാണ് ആ ഭേദഗതികളില്‍ പ്രധാനം. ഭരണ ഘടന ഭേദഗതി ആയതിനാല്‍ ബില്ലിന് ഇരു സഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഒരു മാസത്തിനിടെ ധന മന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലിയുടെ നേതൃത്വത്തില്‍ പലതവണ സമവായ ചര്‍ച്ചകള്‍ നടന്നെങ്കിലും എഐഎഡിഎംകെ യെയും ഇടത് പാര്‍ട്ടികളെയും പൂര്‍ണമായി അനുനയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബില്ലില്‍ വിയോജിപ്പുള്ള വ്യവസ്ഥകളില്‍ ഭേദഗതി നിര്‍ദേശിക്കുമെന്നാണ് ഇടത് പാര്‍ട്ടികള്‍ ഒടുവില്‍ സ്വീകരിച്ച നിലപാട്.
Adjust Story Font
16