മുംബൈയില്‍ കനത്തമഴ: കെട്ടിടം തകര്‍ന്ന് രണ്ട് മരണം
മുംബൈയില്‍ കനത്തമഴ: കെട്ടിടം തകര്‍ന്ന് രണ്ട് മരണം
കാലപ്പഴക്കം ചെന്ന കെട്ടിടം കനത്തമഴയിൽ തകരുകയായിരുന്നു
മുംബൈ ഭിവണ്ടിയിൽ കനത്തമഴയില്‍ ഇരുനില കെട്ടിടം തകർന്നുവീണ് രണ്ട് പേര് മരിച്ചു. എട്ട് പേർ കെട്ടിട അശിഷ്ടങ്ങള്‍ക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മൂന്ന് കുടുംബങ്ങളാണ് ഈ കെട്ടിടത്തിൽ താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെയാണ് ഭിവണ്ടിയിലെ ഹനുമന്ത് തേക്രിയില് അപകടമുണ്ടായത്. കാലപ്പഴക്കം ചെന്ന കെട്ടിടം കനത്തമഴയിൽ തകരുകയായിരുന്നു. രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഭിവണ്ടിയിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ആഴ്ചയിലെ അപകടത്തിൽ എട്ട് പേർ മരിച്ചിരുന്നു.
Next Story
Adjust Story Font
16