Quantcast

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക 'കവച'മൊരുക്കാന്‍ നീക്കം

MediaOne Logo

Alwyn

  • Published:

    9 May 2018 8:34 PM GMT

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക കവചമൊരുക്കാന്‍ നീക്കം
X

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക 'കവച'മൊരുക്കാന്‍ നീക്കം

രാജ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണങ്ങളില്‍ നിന്ന് പ്രത്യേക സംരക്ഷണ കവചമൊരുക്കാന്‍ നീക്കം നടക്കുന്നു.

രാജ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണങ്ങളില്‍ നിന്ന് പ്രത്യേക സംരക്ഷണ കവചമൊരുക്കാന്‍ നീക്കം നടക്കുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നിര്‍ബന്ധമാക്കാനാണ് നീക്കം നടക്കുന്നത്. ഐഎഎസ് ഉള്‍പ്പെടെയുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പരാതിയെതുടര്‍ന്നാണ് നടപടി. ഇതുപ്രകാരം സര്‍വീസിലുള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണത്തില്‍ അന്വേഷണം തുടങ്ങും മുമ്പ് സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ബന്ധപ്പെട്ട സര്‍ക്കാകുകളുടെ അനുമതി വാങ്ങേണ്ടിവരും.

ടെലികോം സെക്രട്ടറി ശ്യാം ഘോഷ്, മുന്‍ കല്‍ക്കരി സെക്രട്ടറിമാരായ പിസി പരേഖ്, എച്സി ഗുപ്ത എന്നിവര്‍ സല്‍പേരെടുത്ത ഉദ്യോഗസ്ഥരാണെങ്കിലും അന്വേഷണം നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംരക്ഷണമൊരുക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥര്‍ ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് പേഴ്സണല്‍ ആന്‍റ് ട്രെയ്നിംഗ് ഡിപാര്‍ട്മെന്‍റ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തില്‍ നിന്ന് സംരക്ഷണ കവചമൊരുക്കുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. 88ലെ അഴിമതി നിരോധന നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെടുന്ന ബില്‍ പരിശോധിച്ച രാജ്യസഭ കമ്മിറ്റിയുടെ നിര്‍ദേശമടിസ്ഥാനമാക്കിയാണ് പേഴ്സണല്‍ ആന്‍റ് ട്രെയ്നിംഗ് ഡിപാര്‍ട്മെന്‍റിന്‍റെ തീരുമാനം. എന്നാല്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ അന്വേഷണം വൈകാന്‍ ഇത് കാരണമാവുമെന്ന് സിബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ മാത്രമാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ പുതിയ നിബന്ധന നിലവില്‍ വരുകയുളളൂ.

TAGS :

Next Story