Quantcast

എടിഎം പ്രവര്‍ത്തനം ഭാഗികം മാത്രം; മിക്കയിടത്തും പണമെത്തിയില്ല

MediaOne Logo
എടിഎം പ്രവര്‍ത്തനം ഭാഗികം മാത്രം; മിക്കയിടത്തും പണമെത്തിയില്ല
X

എടിഎം പ്രവര്‍ത്തനം ഭാഗികം മാത്രം; മിക്കയിടത്തും പണമെത്തിയില്ല

എടിഎം വഴി ഇപ്പോള്‍ ലഭ്യമാകുന്നത് നൂറിന്‍റെയും അമ്പതിന്‍റെയും നോട്ടുകളാണ്.

എടിഎമ്മുകളില്‍ നിന്ന് പണം കിട്ടാതെ വലഞ്ഞ് ജനം. സര്‍ക്കാര്‍‌ ഉറപ്പ് നല്‍കിയിട്ടും ഡല്‍ഹിയുള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പോലും മുഴുവന്‍ എടിഎമ്മുകളും പ്രവര്‍ത്തിച്ചില്ല. സ്റ്റേറ്റ് ബാങ്ക് എടി എമ്മുകള്‍ നാളെയേ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകൂ എന്ന് എസ്.ബി.ഐ അറിയിച്ചു. നോട്ടു നീരോധിച്ചത് കൊണ്ട് മാത്രം കള്ളപ്പണം കണ്ടാത്താനാകില്ലെന്ന് വന്നതോടെ ആദായ നികുതി വകുപ്പ് വിവധയിടങ്ങളില്‍ റെയ്ഡ് തുടങ്ങി.

രാജ്യ തലസ്ഥന മായ ഡല്‍ഹിയില്‍ അതിരാവിലെ മുതല്‍ എടി.എമ്മുകള്‍ക്ക് മുന്നില്‍ നീണ്ട നിരയാണ് ദൃശ്യമായത്. വികലാംഗരും വൃദ്ധരും അടക്കമുള്ളവര്‍ മണിക്കൂറുകളോളം വരിനിന്നിട്ടും പണം കിട്ടാതെ മടങ്ങി.ബാങ്കുകള്‍ നേരിട്ട് പണം നിറക്കുന്ന ചുരുക്കം എടി എമ്മുകള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിച്ചത്. ഏജന്‍സികള്‍ പണം നിറക്കുന്ന എടിഎമുകള്‍ പ്രവര്‍ത്തിച്ചില്ല. പണം ലഭ്യമായമായിരുന്നവ മണിക്കൂറുകള്‍ക്കം കാലിയാവുകയും ചെയ്തു.

നോട്ട് നിരോധിച്ചത് കൊണ്ട് മാത്രം കള്ളപ്പണം പൂര്‍ണമായും കണ്ടെത്താനോ ഇല്ലാതാക്കാനോ ആകില്ലെന്ന വിമര്‍ശം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കള്ളപ്പണത്തിനായി നീക്കം ഊര്‍ജ്ജിതാമാക്കാനാണ് കേന്ദ്ര തീരുമാനം,.2 ലക്ഷത്തില്‍‌ കൂടുലത്‍ പണവുമായി ബാങ്കിലെത്തുന്നരെ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഇതിന്‌‍റെ ഭാഗമായി ഇന്നലെ ഡല്‍ഹി മുംബൈ ലുധിയാന അടക്കമുള്ള നഗരങ്ങളില്‍ ആദായ നികുതി വകുപ്പ് റെയഡ് നടത്തി.

TAGS :

Next Story