Quantcast

‘ഞാൻ അവരെ വേദനിപ്പിച്ചിട്ടുണ്ട്. അവരുടെ പാർട്ടിയുടെ തോൽവിക്കു പ്രധാനകാരണം ഞാനായിരുന്നു'

MediaOne Logo

Ubaid

  • Published:

    9 May 2018 12:56 PM

‘ഞാൻ അവരെ വേദനിപ്പിച്ചിട്ടുണ്ട്. അവരുടെ പാർട്ടിയുടെ തോൽവിക്കു പ്രധാനകാരണം ഞാനായിരുന്നു
X

‘ഞാൻ അവരെ വേദനിപ്പിച്ചിട്ടുണ്ട്. അവരുടെ പാർട്ടിയുടെ തോൽവിക്കു പ്രധാനകാരണം ഞാനായിരുന്നു'

അനുസ്മരണ പരിപാടിയിയില്‍ ജയലളിതക്കും ചോ എസ്. രാമസ്വാമിക്കും സ്മരണാഞജലിയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ 'കൊഹിനൂര്‍ രത്‌ന'മെന്നു വിശേഷിപ്പിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. പുരുഷാധിപത്യ സമൂഹത്തില്‍ പ്രതിബന്ധങ്ങളെ മറികടന്ന് ജയലളിത അവരുടേതായ വഴി തീര്‍ത്തുവെന്നും അനുസ്മരണ പരിപാടിയില്‍ രജനീകാന്ത് സ്മരിച്ചു. അവര്‍ നേരിട്ട പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും ജയയുടെ തിളക്കം വര്‍ധിപ്പിച്ചെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ നടികര്‍ സംഘം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിയില്‍ ജയലളിതക്കും ചോ എസ്. രാമസ്വാമിക്കും സ്മരണാഞജലിയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1996ലെ തിരഞ്ഞെടുപ്പുകാലത്തെ സംഭവങ്ങളും അദ്ദേഹം ഓർമിച്ചു. ‘ഞാൻ അവരെ വേദനിപ്പിച്ചിട്ടുണ്ട്. അവരുടെ പാർട്ടിയുടെ തോൽവിക്കു പ്രധാനകാരണം ഞാനായിരുന്നു– രജനീകാന്ത് പറഞ്ഞു. ജയലളിതയുടെ അണ്ണാ ഡിഎംകെ വീണ്ടും അധികാരത്തിൽ എത്തിയാൽ ദൈവത്തിനുപോലും തമിഴ്നാടിനെ രക്ഷിക്കാൻ സാധിക്കില്ല – എന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രസ്താവന. ഇക്കാര്യവും അദ്ദേഹം വീണ്ടും ഓർമിച്ചു.'

TAGS :

Next Story