സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ഇന്ന് വിരമിക്കും
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ഇന്ന് വിരമിക്കും
പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര തിങ്കളാഴ്ച ചുമതലയേല്‍ക്കും
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ഇന്ന് വിരമിക്കും.18 വര്‍ഷം നീണ്ട് നിന്ന ന്യായാധിപ ജീവിതത്തിനാണ് ഇന്ന് വിരാമമാവുക. ഉത്തരാഖണ്ഡ്,കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഖെഹാര്‍ കഴിഞ്ഞ ജനുവരിയിലാണ് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയായി ചുമതലയേറ്റത്.
പഞ്ചാബ് സ്വദേശിയായ ജഗദീഷ് സിംഗ് ഖെഹാര്‍ 1979 മുതലാണ് അഭിഭാഷകവൃത്തിയാരംഭിക്കുന്നത്. 1999 ഫെബ്രുവരിയില്‍ ഹരിയാന-പഞ്ചാബ് ഹൈക്കോടതിയില്‍ ജസ്റ്റിസായി ന്യായാധിപ ജീവിതം ആരംഭിച്ചു. 2009ല്‍ ഉത്തരാഖണ്ഡ ഹൈക്കോടതി ചീഫ് ജസ്റ്റിസായും, 2010ല്‍ കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചു. ശേഷം 2011ലായിരുന്നു സുപ്രിം കോടതി ജഡ്ജിയായത്. ആറ് വര്‍ഷത്തിന് ശേഷം 2017 ജനുവരിയില്‍ രാജ്യത്തെ പരമോന്നത കോടതിയുടെ അമരക്കാരനുമായി. എട്ട് മാസവും ഇരുപത് ദിവസവും ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ച ശേഷമാമ് ഖെഹാര്‍ ഇന്ന് വിരമിക്കുന്നത്.
സിക്കിം ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന പിഡി ദിനകരനെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിച്ചത് അന്ന് കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജെഎസ് ഖെഹാറായിരുന്നു. ജസ്റ്റിസ് ഖെഹാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പിഡി ദിനകരെനിതാരയ ഇംപീച്ച്മെന്റ് നടപടികള്‍ രാജ്യസഭ ആരംഭിച്ചത്. സുപ്രിം കോടതി ജഡ്ജിയായിരിക്കെ നിരവധി സുപ്രധാന ഉത്തരവുകള്‍ ജസ്റ്റിസ് ഖെഹാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എങ്കിലും ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസങ്ങളില്‍ പുറപ്പെടുവിച്ച രണ്ട് വിധികളുടെ പേരിലായിരിക്കും ജസ്റ്റിസ് ഖെഹാര്‍ ഓര്‍മ്മിക്കപ്പെടുക. മുത്തലാഖ് ഭരണഘടന വിരുദ്ധമാക്കിയ അഞ്ചംഗ ഭരണഘടന ബെഞ്ചിനും, സ്വകാര്യത മൌലികാവകാശമാണെന്ന് ചരിത്ര വിധി പുറപ്പെടുവിച്ച ഒന്പതംഗ ഭരണഘടന ബെഞ്ചിനും നേതൃത്വം നല്‍കിയത് ജസ്റ്റിസ് ജെഎസ് ഖെഹാറായിരുന്നു. നാല്‍പത് വര്‍ഷത്തോലം നീണ്ട് നിന്ന അഭിഭാഷക-ന്യായാധിപ ജീവിതത്തോട് വിട പറയുന്ന ജസ്റ്റിസ് ഖെഹാറിന് സുപ്രിം കോടതി ഉച്ചക്ക് രണ്ട് മണിക്ക് ഔദ്യോഗിക യാത്രയപ്പ് നല്‍കും. പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര തിങ്കളാഴ്ച ചുമതലയേല്‍ക്കും.
Adjust Story Font
16