ഗുജറാത്തില്‍ രാഹുലിന്‍റെ പര്യടനം ഇന്നും തുടരും
ഗുജറാത്തില്‍ രാഹുലിന്‍റെ പര്യടനം ഇന്നും തുടരും
ഇന്നലെ കോണ്‍ഗ്രസ്സിന് പിന്തുണ ആവര്‍ത്തിച്ച് പട്ടേല്‍ അവകാശ സമര നായകന്‍ ഹര്‍ദിക് പട്ടേല്‍ രംഗത്തിയിരുന്നു. കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യത നിലനിര്‍ത്തി ദളിത് മുന്നേറ്റ നേതാവ് ജിഗ് നേഷ് മേവാനിയും രംഗത്തുണ്ട്.
ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ഇന്നും തുടരും. തെക്കന്‍ ഗുജറാത്തിലാണ് ഇന്നത്തെ പരിപാടികള്‍. സംസ്ഥാനത്തെ പട്ടേല്‍ നേതാക്കളെ കോഴകൊടുത്തു സ്വാധിനിക്കാന്‍ ശ്രമിച്ചന്ന കേസില്‍ ബിജെപിക്കെതിരായ ഹര്‍ജി അഹമദാബാദ് കോടതി ഇന്ന് പരിഗണിച്ചേക്കും
ഗുജറാത്തില്‍ ബിജെപിക്കെതിരെ മഹാസഖ്യം രൂപീക്കാന്‍ നീക്കം സജീവമാക്കിയ കോണ്‍ഗ്രസിന് പ്രതീക്ഷ പകര്‍ന്നാണ് രാഹുല്‍ പര്യടനം തുടരുന്നത്. ഇന്നലെ കോണ്‍ഗ്രസ്സിന് പിന്തുണ ആവര്‍ത്തിച്ച് പട്ടേല്‍ അവകാശ സമര നായകന്‍ ഹര്‍ദിക് പട്ടേല്‍ രംഗത്തിയിരുന്നു. കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യത നിലനിര്‍ത്തി ദളിത് മുന്നേറ്റ നേതാവ് ജിഗ് നേഷ് മേവാനിയും രംഗത്തുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് തെക്കന്‍ ഗുജറാത്തില്‍ മൂന്നാം ദിവസവും രാഹുലിന്‍റെ സന്ദര്‍ശനം.
ഹര്‍ദിക് പട്ടേലുമായി രാഹുല്‍ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്ത് ബിജെപിക്കെതിരായ ഉയര്‍ന്ന് കോഴ ആരോപണവുമായി ബന്ധപ്പെട്ട് കേസ് അഹമ്മാദാബാദ് കോടതി ഇന്ന് പരിഗണിച്ചേക്കും. ബിജെപിക്കൊപ്പം നില്‍ക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു എന്ന് ചൂണ്ടിക്കാട്ടി പട്ടേല്‍ വിഭാഗ നേതാവായ നരേന്ദ്ര പട്ടേലാണ് കോടതിയെ സമീപിച്ചത്. ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകളും നരേന്ദ്ര പട്ടേല്‍ കോടതി ക്ക് കൈമാറിയേക്കും. പ്രചരണക്കളം ചൂടുപിടിപ്പിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ ഗുജറാത്തിലെത്തും.
Adjust Story Font
16