സിസിസിടിവിയില്‍ കളവ് തെളിഞ്ഞു; കുറ്റവാളിയെ കണ്ട് പൊലീസ് ഞെട്ടി
സിസിസിടിവിയില്‍ കളവ് തെളിഞ്ഞു; കുറ്റവാളിയെ കണ്ട് പൊലീസ് ഞെട്ടി
അടച്ചിട്ട മേശവലിപ്പ് താക്കോലുപയോഗിച്ച് തുറന്ന് അതിലെ കാശ് മോഷ്ടിക്കുന്ന ചെറിയ പെണ്‍കുട്ടി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പല മോഷണക്കേസുകളും തെളിയുന്നതില്‍ സിസിടിവി ദൃശ്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ നവി മുംബൈയിലെ ഒരു റെസ്റ്റോറന്‍റില്‍ പണം കളവുപോയതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ കണ്ട ദൃശ്യങ്ങള്‍ ആരിലും നടുക്കമുളവാക്കും. പട്ടാപകല്‍ യാചകവേഷത്തിലെത്തിയ മൂന്നു സ്ത്രീകളും രണ്ടു കുട്ടികളുമടങ്ങുന്ന മോഷണസംഘമാണ് ഇവിടെ കളവ് നടത്തിയത്.
അടച്ചിട്ട മേശവലിപ്പ് താക്കോലുപയോഗിച്ച് തുറന്ന് അതിലെ കാശ് മോഷ്ടിക്കുന്ന ചെറിയ പെണ്‍കുട്ടി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പെണ്‍കുട്ടിയെ മോഷണത്തിന് നിയോഗിച്ച് യാചകവേഷത്തിലെത്തിയ മൂന്ന് സ്ത്രീകള്‍ റസ്റ്റോറന്റിലെ വെയ്റ്റര്‍ക്ക് പ്രതിരോധം തീര്‍ത്ത് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രദേശത്തെ മറ്റ് നാല് കടകളില്‍ നിന്നും സമാനരീതിയിലുള്ള മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ദൃശ്യങ്ങളിലെ സ്ത്രീകള്‍ മൂന്നുപേരും തലവഴി വലിയ ഷാള്‍ കൊണ്ട് മൂടിപ്പുതച്ചിട്ടുണ്ട്. കൂട്ടത്തിലൊരു സ്ത്രീയുടെ തോളില്‍ മറ്റൊരു കുട്ടിയുമുണ്ട്.
റസ്റ്റോറന്റിലെ കാശ് കൌണ്ടര്‍ മേശ തുറക്കാന്‍ കുട്ടി ശ്രമിക്കുന്നതും, അത് താക്കോല്‍ ഉപയോഗിച്ച് അടച്ചതാണ് മനസ്സിലാക്കിയപ്പോള്‍ മേശയുടെ അടുത്ത അറയില്‍ കയ്യിട്ട് തപ്പി താക്കോല്‍ എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. താക്കോല്‍ എടുത്ത് മേശ തുറന്ന് കാശ് എടുത്ത ശേഷം വീണ്ടും മേശ അടച്ച് താക്കോല്‍ എടുത്ത സ്ഥലത്ത് തന്നെ വെച്ച ശേഷമാണ് കുട്ടി കൌണ്ടറില്‍ നിന്ന് എഴുന്നേല്‍ക്കുന്നത്. ആ സമയമെല്ലാം കൂടെയുള്ള സ്തീകള്‍ തങ്ങളുടെ ദുപ്പട്ട കൊണ്ട് കൌണ്ടറിനെ മറച്ചുവെക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സെവാരി റെയില്‍വെസ്റ്റേഷന്‍ പരിസരത്തുവെച്ച് രണ്ട് സ്ത്രീകളെയും കുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമതൊരു സ്ത്രീയെ കൂടി പിടികിട്ടാനുണ്ടെന്നു് പൊലീസ് പറഞ്ഞു. കുട്ടികളെ രണ്ടുപേരെയും ജുവനൈല്‍ഹോമിലേക്ക് പിന്നീട് മാറ്റി.
20,500 രൂപയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് പറയുന്നു റെസ്റ്റോറന്‍റ് ഉടമ പ്രിയങ്ക. കൂടാതെ മറ്റൊരു 9,000 രൂപയും സംഘത്തിന്റെ കയ്യില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
Adjust Story Font
16