കശ്‍മീരില്‍ കര്‍ഫ്യൂ പിന്‍വലിച്ചു
കശ്‍മീരില്‍ കര്‍ഫ്യൂ പിന്‍വലിച്ചു
കശ്മീരില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും കര്‍ഫ്യൂ പിന്‍വലിച്ചു. പുല്‍വാമ ജില്ലയിലും ശ്രീനഗറിലെ ചില ഭാഗങ്ങളിലും ഒഴികെ ബാക്കി മുഴുവന്‍ പ്രദേശങ്ങളിലുമാണ് കര്‍ഫ്യൂ പിന്‍വലിച്ചത്.
കശ്മീരില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും കര്‍ഫ്യൂ പിന്‍വലിച്ചു. പുല്‍വാമ ജില്ലയിലും ശ്രീനഗറിലെ ചില ഭാഗങ്ങളിലും ഒഴികെ ബാക്കി മുഴുവന്‍ പ്രദേശങ്ങളിലുമാണ് കര്‍ഫ്യൂ പിന്‍വലിച്ചത്. ഹിസ്ബുല്‍ മുജാദിന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ കൊലപാതത്തിന് പിന്നാലെ തുടര്‍ച്ചയായ 52 ദിവസത്തിന് ശേഷമാണ് കര്‍ഫ്യൂ പിന്‍വലിക്കുന്നത്. .
ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് കശ്‍മീരില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ 70 പേരാണ് കൊല്ലപ്പെട്ടത്. 11000 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കശ്‍മീരില്‍ സമാധാനം പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച നടത്തിയ മന്‍കി ബാത്ത് പരിപാടിക്കിടെ പറഞ്ഞു. കശ്മീരിലെ സമാധാനാന്തരീക്ഷം യുവാക്കളെ ഉപയോഗിച്ച് തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അവര്‍ ഒരു ദിവസം ഉത്തരം പറയേണ്ടിവരുമെന്നും മോദി പറഞ്ഞു. കശ്മീര്‍ പ്രശ്നം അന്താരാഷ്ട്ര തലത്തിലുയര്‍ത്താന്‍ പാകിസ്താന്‍ കഴിഞ്ഞദിവസം 22 അംഗ പ്രത്യേക ദൌത്യ സംഘം രൂപീകരിച്ചിരുന്നു.
Adjust Story Font
16