Quantcast

ഹരിയാനയില്‍ ചാണകത്തേക്കുറിച്ച് പഠിക്കാന്‍ 500 ഏക്കര്‍ ഭൂമിയില്‍ സര്‍വകലാശാല വേണമെന്ന്

MediaOne Logo

Alwyn K Jose

  • Published:

    10 May 2018 3:31 PM GMT

ഹരിയാനയില്‍ ചാണകത്തേക്കുറിച്ച് പഠിക്കാന്‍ 500 ഏക്കര്‍ ഭൂമിയില്‍ സര്‍വകലാശാല വേണമെന്ന്
X

ഹരിയാനയില്‍ ചാണകത്തേക്കുറിച്ച് പഠിക്കാന്‍ 500 ഏക്കര്‍ ഭൂമിയില്‍ സര്‍വകലാശാല വേണമെന്ന്

പശുവിന്റെ ചാണകം, മൂത്രം, പാല്‍ എന്നിവയെക്കുറിച്ച് പഠിക്കാന്‍ പശു സര്‍വകലാശാല സ്ഥാപിക്കണമെന്ന് ഹരിയാനയിലെ ഗോ സംരക്ഷണ വകുപ്പ്.

പശുവിന്റെ ചാണകം, മൂത്രം, പാല്‍ എന്നിവയെക്കുറിച്ച് പഠിക്കാന്‍ ഗോ സര്‍വകലാശാല സ്ഥാപിക്കണമെന്ന് ഹരിയാനയിലെ ഗോ സംരക്ഷണ വകുപ്പ്. ഇതുസംബന്ധിച്ച് ശിപാര്‍ശ നല്‍കാനാണ് ഗോ സേവ ആയോഗ് ചെയര്‍മാന്റെ നീക്കം. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ശിപാര്‍ശ നല്‍കാനാണ് തീരുമാനം. 500 ഏക്കര്‍ ഭൂമിയില്‍ സര്‍വകലാശാല നിര്‍മിക്കണമെന്നാണ് ആവശ്യം.

നേരത്തെ ഗുജറാത്തിലെ ഗിര്‍ പശുക്കളുടെ മൂത്രത്തില്‍ സ്വര്‍ണം കണ്ടെത്തിയതായി ജുനഗഡ്‌ കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞര്‍ അവകാശപ്പെട്ടിരുന്നു‍. നാലു വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ്‌ ഈ നേട്ടം കൈവരിച്ചതെന്നായിരുന്നു ശാസ്ത്രജ്ഞരുടെ അവകാശവാദം. ഇതിനു പിന്നാലെയാണ് ഗോമൂത്രത്തെയും ചാണകത്തേയും പാലിനെയും കുറിച്ച് പഠിക്കാന്‍ സര്‍വകലാശാല സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗോ സേവ ആയോഗ് രംഗത്തുവന്നിരിക്കുന്നത്. പാല്‍ ഉത്പാദനം കൂട്ടാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍വകലാശാലയിലൂടെ കഴിയുമെന്നാണ് ആയോഗിന്റെ വാദം. ഈ മാസം ആദ്യം ഹരിയാനയിലെ മേവാത്തില്‍ ഹോട്ടലുകളില്‍ വിളമ്പുന്ന ബിരിയാണിയില്‍ ബീഫ് കലര്‍ന്നിട്ടുണ്ടെന്ന് ആരോപിച്ച് വ്യാപക റെയ്ഡ് നടത്തിയിരുന്നു.

TAGS :

Next Story