Quantcast

പെട്രോള്‍, ഡീസല്‍ വില കൂട്ടി

MediaOne Logo

Alwyn K Jose

  • Published:

    10 May 2018 8:22 PM GMT

പെട്രോള്‍, ഡീസല്‍ വില കൂട്ടി
X

പെട്രോള്‍, ഡീസല്‍ വില കൂട്ടി

പെട്രോള്‍ ലിറ്ററിന് 1.34 രൂപയും ഡീസല്‍ ലിറ്ററിന് 2.37 രൂപയുമാണ് വര്‍ധിപ്പിച്ചത്.

പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 1.34 രൂപയും ഡീസല്‍ ലിറ്ററിന് 2.37 രൂപയുമാണ് വര്‍ധിപ്പിച്ചത്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. കഴിഞ്ഞമാസം 30ന് പെട്രോള്‍ ലിറ്ററിന് 28 പൈസ വര്‍ധിപ്പിച്ചിരുന്നു. പ്രധാന എണ്ണ ഉത്പാദാക്കള്‍ ഉത്പാദനം കുറച്ചതോടെ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എണ്ണ വില എത്തിയിട്ടുണ്ട്. ബാരലിന് 53 ഡോളറിലേക്കാണ് അസംസ്കൃത എണ്ണ വില കഴിഞ്ഞദിവസം ഉയര്‍ന്നത്. 2015 സെപ്റ്റംബറിലെ ബാരലിന് 54.05 ഡോളര്‍ എന്ന വിലക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് വില 53 ഡോളറിന് മുകളിലെത്തുന്നത്.

TAGS :

Next Story