സംസ്ഥാനത്ത് കടുത്ത വരള്‍ച്ചക്ക് സാധ്യതയെന്ന് മന്ത്രി മാത്യു ടി തോമസ്
സംസ്ഥാനത്ത് കടുത്ത വരള്‍ച്ചക്ക് സാധ്യതയെന്ന് മന്ത്രി മാത്യു ടി തോമസ്
വാട്ടര്‍ അതോറിറ്റി പമ്പ് ചെയ്യുന്ന വെളളത്തില്‍ 50 ശതമാനവും ചോര്‍ന്നു പോകുന്നതായും മന്ത്രി പറഞ്ഞു
സംസ്ഥാനത്ത് ഇത്തവണ കനത്ത വരൾച്ചക്ക് സാധ്യതയെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിയമസഭയിൽ പറഞ്ഞു. സംസ്ഥാനം ഗുരുതരമായ ജലദൗർലഭ്യം നേരിടുന്നുണ്ട്. 50 % ജനങ്ങൾക്ക് മാത്രമേ ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാനാകുന്നുള്ളൂ. വാട്ടർ അതോറിറ്റി പമ്പ് ചെയ്യുന്ന 50 % ജലം ചോർന്ന് പോകുന്നതായും മന്ത്രി സഭയെ അറിയിച്ചു.
മഴ ചതിച്ചതിനാലാണ് സംസ്ഥാനം ജലദൗർലഭ്യം നേരിടുന്നതെന്ന് ഐഷ പോറ്റി എം എൽ എ യുടെ ചോദ്യത്തിന് ഉത്തരവായി മന്ത്രി സഭയിൽ പറഞ്ഞു. കനത്ത വരൾച്ചക്ക് സാധ്യതയുണ്ട്. 18.12 ലക്ഷം ഗാർഹിക കണക്ഷനുകൾ വഴിയും 20.02 ലക്ഷം പൊതു ടാപ്പുകൾ വഴിയുമാണ് സംസ്ഥാനത്ത് ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുന്നത്. എന്നാൽ ഇതുവഴി വെറും 50% ജനങ്ങൾക്ക് മാത്രമേ വെള്ളം വിതരണം ചെയ്യാനാകുന്നുള്ളൂ. 2517 ദശലക്ഷം ലിറ്റർ ജലമാണ് വാട്ടർ അതോറിറ്റി പ്രതിദിനം പമ്പ് ചെയ്യുന്നത്. ഇതിൽ 50% വരുന്ന 1258.5 ദശലക്ഷം ലിറ്റർ ജലം ചോർന്ന് പോകുന്നതായും മന്ത്രി മാത്യു ടി തോമസ് സഭയെ അറിയിച്ചു. ഭൂഗർഭ ജലചൂഷണത്തിന്റെ ഇരകളായ പ്ലാച്ചിമട നിവാസികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നിയമസാധുത പരിശോധിച്ച് വരുന്നതായും മന്ത്രി സഭയെ അറിയിച്ചു.
Adjust Story Font
16