നോട്ടുനിരോധം: സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ച ആ 10 ചോദ്യങ്ങള്‍
നോട്ടുനിരോധം: സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ച ആ 10 ചോദ്യങ്ങള്‍
സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമുണ്ടോ?
വാണിജ്യബാങ്കുകള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ സഹകരണബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയതിനെതിരായ ഹരജികളില്‍ വാദം കേള്‍ക്കവെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശമുയര്‍ത്തിയത്. ബുദ്ധിപരമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പകരം ജില്ലാ സഹകരണബാങ്കുകള്‍ക്ക് പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തിയതെന്തിനാണെന്നും ഈ വിവേചനം ശരിയല്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഉപാധികളോടെ പഴയ നോട്ടുകളുടെ നിക്ഷേപം സ്വീകരിക്കാന്‍ സഹകരണബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നതിനെ കുറിച്ച് നിലപാട് അറിയിക്കണമെന്നും കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ബാങ്കുകളില്‍ നിന്ന് നിശ്ചയിച്ച പരിധിയിലുള്ള പണം പോലും പിന്‍വലിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. അതിനുള്ള പണം ബാങ്കുകളില്‍ ഇല്ലെന്നായിരുന്നു അന്റോര്‍ണി ജനറല്‍ മുകുള്‍ റോത്തംഗിയുടെ മറുപടി. എങ്കില്‍ പിന്‍വലിക്കുന്ന തുകയുടെ കുറഞ്ഞ പരിധി നിശ്ചയിച്ചുകൂടെ എന്ന് കോടതി ആരാഞ്ഞു. ആശുപത്രികളില്‍ പഴയ നോട്ട് സ്വീകരിക്കേണ്ട സമയ പരിധി നീട്ടാമോ എന്നും കോടതി ചോദിച്ചു
നോട്ട് പിന്‍വലിക്കല്‍: കേന്ദ്രത്തോട് സുപ്രിം കോടതിയുടെ ചോദ്യങ്ങള്‍
1. നോട്ട് പിന്‍വലിക്കുന്നതിനുള്ള ആര്‍ ബി ഐ നിയമങ്ങള്‍ കേന്ദ്രം പാലിച്ചിട്ടുണ്ടോ?
2. നോട്ട് പിന്‍വലിക്കല്‍ തീരുമാനം മൌലികാവകാശ ലംഘനമാണോ?
3. നടപടിക്രമങ്ങള്‍ പൂര്‍ണമായി പാലിച്ചാണോ നോട്ട് പിന്‍വലിച്ചത്?
4. സഹകരണ ബാങ്കുകളോട് വിവേചനം കാട്ടിയത് ശരിയാണോ?
5. സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമുണ്ടോ?
6. നോട്ടുകളില്‍ ദേവനാഗരി ലിപി ഉപയോഗിച്ചത് ഭരണഘടനാലംഘനമാണോ?
7. പിന്‍വലിക്കാനുള്ള തുകയ്ക്ക് പരിധി ഏര്‍പ്പെടുത്താന്‍ ആര്‍ബിഐയ്ക്ക് അധികാരമുണ്ടോ?
8. സഹകരണ ബാങ്കുകളില്‍ ഉപാധികളോടെ പഴയ നോട്ട് സ്വീകരിക്കാമോ?
9. ബാങ്കില്‍ നിന്ന് 24,000 രൂപ തികച്ച് കിട്ടാത്ത സാഹചര്യത്തില്‍ ബാങ്കുകള്‍ നല്‍കേണ്ട കുറഞ്ഞ തുക നിശ്ചയിക്കാമോ?
10. ആശുപത്രികളില്‍ പഴയ നോട്ട് സ്വീകരിക്കേണ്ട സമയ പരിധി നീട്ടാമോ?
Adjust Story Font
16