സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നതായി സോണിയാ ഗാന്ധി
സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നതായി സോണിയാ ഗാന്ധി
19 വര്‍ഷം പാര്‍ട്ടിയെ നയിച്ച ശേഷമാണ് സോണിയയുടെ വിരമിക്കല്‍
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതിനൊപ്പം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നതായി സോണിയാ ഗാന്ധി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോണിയയുടെ പ്രതികരണം. 19 വര്‍ഷം പാര്‍ട്ടിയെ നയിച്ച ശേഷമാണ് സോണിയയുടെ വിരമിക്കല്‍.
രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാരോഹണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന വിവരം സോണിയ തന്നെ വ്യക്തമാക്കി. അനാരോഗ്യം മൂലം സോണിയ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വന്നിരുന്നു.
1991ല്‍ രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം 6 വര്‍ഷത്തിനുള്ളില്‍ 2 അധ്യക്ഷന്‍മാര്‍ മാറിവരുന്ന സാഹചര്യം ഉണ്ടായി. പാര്‍ട്ടി അസ്ഥിരമാണെന്ന വാദം ശക്തമായ സാഹചര്യത്തിലാണ് സോണിയ അധ്യക്ഷ പദവിലെത്തിയത്. 19 വര്‍ഷക്കാലം പാര്‍ട്ടിയെ നയിച്ച ശേഷമാണ് സോണിയ പദവി കൈമാറുന്നത്. 2004ലും 2009ലും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎക്ക് അധികാരം ലഭിച്ചിട്ടും പ്രധാനമന്ത്രി പദം ഏറ്റെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു സോണിയ. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ കൂടുതല്‍ കാലം പാര്‍ട്ടിയെ നയിച്ചതും സോണിയ തന്നെയാണ്. നിലവില്‍ റായ്ബറേലിയില്‍ നിന്നുള്ള എംപിയാണ് സോണിയ ഗാന്ധി.
Adjust Story Font
16