ഉത്തര്‍പ്രദേശില്‍ ഫൈസാബാദ് എക്സ്‍പ്രസ് ട്രെയിന്‍ പാളം തെറ്റി
ഉത്തര്‍പ്രദേശില്‍ ഫൈസാബാദ് എക്സ്‍പ്രസ് ട്രെയിന്‍ പാളം തെറ്റി
ഡല്‍ഹിയില്‍ നിന്നും ഫൈസാബാദിലേക്ക് പോകുകയായിരുന്ന ഫൈസാബാദ് എക്സ്പ്രസ് ട്രെയിനിന്റെ അവസാനത്തെ എട്ട് ബോഗികളാണ് പൂര്‍ണമായും പാളത്തില്‍ നിന്നും തെന്നി നീങ്ങിയത്.
ഡല്‍ഹിയില്‍ നിന്നും ഫൈസാബാദിലേക്ക് പോകുകയായിരുന്ന ഫൈസാബാദ് എക്സ്‍പ്രസ് ട്രെയിന്‍ പാളം തെറ്റി. ഉത്തര്‍ പ്രദേശിലെ ഹാപൂര്‍ ജില്ലയിലാണ് അപകടമുണ്ടായത്. രാത്രി വൈകിയുണ്ടായ അപകടത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും പുറത്തു വന്നിട്ടില്ല.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 40നും 50നും ഇടയില്‍ ആളുകള്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ച പൊലീസ് ആര്‍ക്കും ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ടുകളില്ലെന്നും വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്നും ഫൈസാബാദിലേക്ക് പോകുകയായിരുന്ന ഫൈസാബാദ് എക്സ്പ്രസ് ട്രെയിനിന്റെ അവസാനത്തെ എട്ട് ബോഗികളാണ് പൂര്‍ണമായും പാളത്തില്‍ നിന്നും തെന്നി നീങ്ങിയത്. അപകട കാരണത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. അപകടത്തില്‍ പെടുമ്പോള്‍ ട്രെയിന്‍ 80 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്ന് റെയില്‍ വെ അധികൃതര്‍ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് റെയില്‍വെയുടെ പ്രത്യേക ദുരന്ത നിവാരണ ട്രെയിനും മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലതതെത്തി. രാത്രി വൈകിയും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി
Adjust Story Font
16