ഇന്ത്യയിലെ ഗുല്ലന്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് തുര്‍ക്കി
ഇന്ത്യയിലെ ഗുല്ലന്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് തുര്‍ക്കി
അട്ടിമറി നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഗുല്ലന്‍ സ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാറിന് തുര്‍ക്കി പരാതി നല്‍കി.
അട്ടിമറി നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഗുല്ലന്‍ സ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാറിന് തുര്‍ക്കി പരാതി നല്‍കി. പ്രധാനമായും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യമായ തെളിവുകളും തുര്‍ക്കി കൈമാറിയതായി സൂചനയുണ്ട്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഗുല്ലന്‍ സ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാറിന് തുര്‍ക്കി പരാതി നല്‍കി. ആത്മീയ, വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യമായ തെളിവുകളും തുര്‍ക്കി കൈമാറിയതായി സൂചനയുണ്ട്. ദല്‍ഹി, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഗുല്ലന്‍ അനുയായികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതേകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു കൈമാറാന്‍ ദല്‍ഹിയിലെ തുര്‍ക്കി എംബസി തയാറായില്ല.
തുര്‍ക്കിയിലെ പട്ടാള അട്ടിമറി പരാജയപ്പെട്ടതിനു ശേഷം ഗുല്ലന്‍ അനുകൂലികള്‍ നടത്തുന്ന ദല്‍ഹിയിലെ പ്രമുഖ കോച്ചിംഗ് സെന്റര്‍ പ്രതികരിക്കാന്‍ വിസമ്മതിക്കുകയാണ്. പട്ടാള അട്ടിമറി നാടകമാണെന്ന് ഗുല്ലന്‍ പ്രസ്താവന ഇറക്കിയിട്ടുണ്ടെങ്കിലും തുര്‍ക്കി ശക്തമായ നയതന്ത്ര നീക്കങ്ങളുമായി രംഗത്തിറങ്ങിയതോടെ ലോകത്തുടനീളമുള്ള ഗുല്ലന്‍ സ്ഥാപനങ്ങള്‍ക്കൊപ്പം ഇന്ത്യയിലുള്ളവയുടയും ഭാവി സംബന്ധിച്ച് അനിശ്ചിതത്വം ഉയരുകയാണ്.
Adjust Story Font
16